
‘നെല്ല് വാങ്ങുന്നില്ല, ഒരാഴ്ചയായി കെട്ടിക്കിടക്കുന്നു; സർക്കാർ കർഷകരോട് ചെയ്യുന്ന പാതകം’: കെ.സി വേണുഗോപാൽ
പുന്നപ്രയിൽ കൊയ്തെടുത്ത നെല്ല് സർക്കാർ വാങ്ങുന്നില്ലെന്നും ഒരാഴ്ചയായി കെട്ടിക്കിടക്കുകയാണെന്നും കർഷകരുടെ സ്ഥിതി എന്താവുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണു പ്രതികരണം. വാങ്ങിച്ച നെല്ലിനു വിലകൊടുക്കില്ല, കൊയ്തെടുത്ത നെല്ല് വാങ്ങില്ല, ഈ സർക്കാരിനു കർഷകരോടു താൽപര്യം വളരെ കുറവാണ്. സംസ്ഥാന സർക്കാരിനു ഹെലികോപ്റ്റർ വരെ വാങ്ങാനുള്ള കാശുണ്ട്. കർഷകരോട് ചെയ്യുന്ന പാതകമാണിത്. വളരെ നിരുത്തരവാദപരമായാണു സർക്കാർ പെരുമാറുന്നത്. ശക്തമായ പ്രക്ഷോഭത്തിലൂടെ കോൺഗ്രസ് ഇതിനെ നേരിടുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും…