നിപയെന്ന് സംശയം; ഒൻപത് വയസുകാരന്‍ വെന്‍റിലേറ്ററില്‍,പരിശോധനാഫലം വൈകിട്ട്

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരിൽ ഒൻപത് വയസുകാരന്റെ നില അതീവ ഗുരുതരം. ഈ കുട്ടി വെന്റിലേറ്ററിന്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പരിശോധന ഫലം വന്നതിനു…

Read More

കൊവിഡ് മഹാമാരിക്ക് മുന്നിൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി

കൊവിഡ് കാലത്ത് പല വികസിത രാജ്യങ്ങളും മഹാമാരിക്ക് മുന്നിൽ മുട്ടുകുത്തുകയുണ്ടായി, എന്നാൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ആർദ്രം മിഷനിലൂടെ ഇടപെട്ട് നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമാണിത്. പുതിയ ആളുകൾക്ക് സൗകര്യം ഒരുക്കാൻ വേണ്ടി വെന്റിലേറ്ററിൽ നിന്ന് പഴയ ആളുകളെ വിശ്ചേദിക്കുന്നത് പല രാജ്യങ്ങളിലും നമ്മൾ കണ്ടുവെന്നും എന്നാൽ കേരളത്തിൽ അതുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐസിയുവും വെന്റിലേറ്ററും കൊവിഡ് കാലത്തും ഒഴിഞ്ഞുകിടന്നു. കൊവിഡ് വരുമെന്ന് കണ്ടുണ്ടാക്കിയ വികസനമല്ല ഇതെന്ന് പറഞ്ഞ…

Read More