
എംആർ അജിത് കുമാറിനെ മാറ്റും; ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി വെങ്കിടേഷും ബൽറാം കുമാർ ഉപാധ്യായയും പരിഗണനയിലെന്ന് റിപ്പോർട്ട്
പി വി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആർ അജിത് കുമാറിനെ മാറ്റാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ നിയമിക്കുന്നതാണ് പരിഗണനയിലുള്ളത്. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെയും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ, സീനിയർ ഡിജിപിമാരായ എ പത്മകുമാർ, യോഗേഷ് ഗുപ്ത എന്നിവരിലാരുടെയെങ്കിലും നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ്…