
അമേരിക്ക – വെനസ്വേല ചർച്ച ; ഖത്തർ മധ്യസ്ഥത വഹിക്കും
ഖത്തറിന്റെ മധ്യസ്ഥതയിൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ച പുനരാരംഭിക്കാൻ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ സമ്മതിച്ചു. ജൂലൈ പത്തിന് ചർച്ച ആരംഭിക്കുന്ന ചർച്ചയിലൂടെ അമേരിക്ക- വെനിസ്വേല ശീതയുദ്ധത്തിന് അയവുവരുത്താൻ കഴിഞ്ഞാൽ ഖത്തറിന്റെ നയതന്ത്ര ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകും. വെനിസ്വേലയില്‍ ഈ മാസം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രസിഡന്റ് നിക്കോളസ് മദുറോ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സമ്മതിച്ചത്. രണ്ടുമാസം മുമ്പ് അമേരിക്കയാണ് ചർച്ച പുനരാരംഭിക്കുന്നത് സംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്. ലാറ്റിനമേരിക്കയിൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യു.എസ് വെനിസ്വേലയുമായി ചർച്ചക്ക് താൽപര്യപ്പെടുന്നതെന്നാണ്…