പ്രധാനമന്ത്രി ദുരന്തമേഖലയിൽ; ആദ്യ സന്ദർശനം വെള്ളാർമല സ്‌കൂൾ റോഡിൽ

വയനാട്ടിലെ ദുരന്തമേഖലയിൽ നേരിട്ട് സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട മോദി ആദ്യം പോയത് വെള്ളാർമല സ്‌കൂളിലേക്കാണ്. സ്‌കൂൾ റോഡിന്റെ ഭാഗത്തെത്തിയ പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്‌കൂൾ കാണണമെന്നായിരുന്നു. സ്‌കൂളിന്റെ പരിസരത്തെ തകർന്ന വീടുകളും മോദി കണ്ടു. കുട്ടികൾക്കുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അനാഥരായ കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്നും മോദി ചോദിച്ചു. എത്ര കുട്ടികൾ ദുരന്തത്തിന്റെ…

Read More

‘വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ബാധിച്ചത് മേഖലയിലെ ആറ് സ്കൂളുകളെ’; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം മേഖലയിലെ ആറ് സ്കൂളുകളെ ബാധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കര്യങ്ങൾ വ്യക്തമാക്കിയത്. വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിനാണ് ഏറ്റവും നാശമുണ്ടായതെന്നും സ്കൂൾ പൂർണമായും തകർന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പഴയതിലും മെച്ചപ്പെട്ട നിലയിൽ സ്കൂളിനെ പുന‍ർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനോട് അനുബന്ധിച്ച് വെള്ളാർമല സ്കൂളിൻ്റെ പുനർനിർമ്മാണത്തിലും തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്കൂൾ നിർമ്മിക്കാൻ മോഹൻലാൽ സന്നദ്ധത…

Read More

വെള്ളാർമല സ്കൂളിനെ വയനാട്ടിലെ മാതൃക സ്കൂളാക്കും; ഭൂകമ്പം അതിജീവിക്കുന്ന പുതിയ കെട്ടിടം പുനർനിർമ്മിക്കുമെന്ന് മന്ത്രി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തക‍ർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിയന്തിരമായി ഇക്കാര്യത്തിൽ നടപടി എടുക്കും. ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിന് നിർമ്മിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തും. സ്‌കൂളിന് ചുറ്റുമത്തിലും പണിയും. ബജറ്റിൽ ഒരു ജില്ലയിൽ ഒരു മാതൃക സ്കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂൾ വെള്ളാർമല സ്കൂൾ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Read More