മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; വിഎസ് അച്യുതാനന്ദന് പകരം മകൻ അരുൺ കുമാർ കോടതിയിൽ ഹാജരായി

വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസ് കോടതി അയച്ച നോട്ടീസിൽ വി.എസ് അച്ച്യുതാനന്ദന് വേണ്ടി മകൻ വി എ അരുൺ കുമാർ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരായി. വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ് നൽകി കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ കോടതിയിൽ നേരിട്ട് അറിയിക്കണമെന്ന് കാണിച്ച് വി എസ് അച്യുതാനന്ദന് കോടതി നോട്ടീസ് അയച്ചിരുന്നു ഇതേതുടര്‍ന്നാണ് അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ പിതാവിന് റിപ്പോർട്ട് പരിശോധിക്കാനോ കോടതിയിൽ നേരിട്ട് ഹാജരാവാനോ കഴിയില്ലെന്ന് മകൻ…

Read More

ആരോടും ശത്രുതയില്ലാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി; വെള്ളാപ്പള്ളി നടേശൻ

രാഷ്ട്രീയ ജീവിതത്തിൽ ശത്രുക്കൾ ഒത്തിരി ഉണ്ടായിട്ടും ആരോടും ശത്രുത ഇല്ലാത്ത നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുസ്മരിച്ചു. സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവച്ച ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എന്നും ഉണ്ടാവും. ചെറുപ്പം മുതലേ ഉമ്മൻ ചാണ്ടിയുമായി അടുപ്പം ഉണ്ട്. ഒരു നേതാവ് വളർന്ന് വന്നാൽ താഴെയുള്ള ജനങ്ങളെ വിസ്മരിക്കും. എന്നാൽ ഉമ്മൻ ചാണ്ടി എന്നും താഴെ തട്ടിലെ സാധാരണക്കാർക്കൊപ്പമായിരുന്നു. അദേഹത്തിന്റെ വേർപാട് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്ത വിടവാണെന്നും വെള്ളാപ്പള്ളി…

Read More