അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും; ആര് പറഞ്ഞാലും ഗോവിന്ദൻ മാഷ് തിരുത്തില്ല: വെള്ളാപ്പള്ളി

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കടുത്ത വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. വള്ളം മുങ്ങാൻ നേരം കിളവിയെ  വെള്ളത്തിലിടുന്നത് പോലെ എസ്എൻഡിപിയെ വെള്ളത്തിലിടാൻ നോക്കണ്ട. എസ്എൻഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയില്ല. ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല,  അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുെമെന്നും വെളളാപ്പള്ളി വിമർശിച്ചു. ന്യൂനപക്ഷ പ്രീണനമാണ് എൽഡിഎഫിന്‍റെ  വലിയ പരാജയത്തിന് കാരണം. കാലഘട്ടത്തിന്‍റെ  മാറ്റം എൽഡിഎഫ് തിരിച്ചറിഞ്ഞ് പ്രായോഗികമായി പ്രവർത്തിക്കണം.യുഡിഎഫിന്‍റെ വോട്ട് ബിജെപി പിടിക്കുന്നത് കൊണ്ടാണ് പല മണ്ഡലങ്ങളിലും എൽഡിഎഫ്…

Read More