വിജീഷ് മണിയുടെ ഡോക്യൂഫിക്ഷൻ മൂവി ”വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്’; ചിത്രീകരണം പൂർത്തിയായി

2021ൽ ഓസ്‌ക്കാർ ചുരുക്കപ്പട്ടികയിലും ഇരുനൂറ്റി അമ്പതോളം അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള സംവിധായകൻ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യൂഫിക്ഷൻ മൂവിയായ ‘വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്’ ചിത്രീകരണം പൂർത്തിയായി. വള്ളുവനാടൻ പ്രദേശങ്ങളിൽ പ്രശസ്തനായ വെളിച്ചപ്പാട് ശങ്കരനാരായണന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ, പാലക്കാടൻ ഗ്രാമകാഴ്ചകളും, ക്ഷേത്രോത്സവങ്ങളും പശ്ചാത്തലമായി വരുന്നു. മൂന്ന് മാസമായിട്ട് പല ഘട്ടങ്ങളിൽ നടന്നിരുന്ന ചിത്രീകരണം പാലക്കാട്ടെ ഉത്സവങ്ങളുടെ അവസാന ഉത്സവമായ അഞ്ചുമൂർത്തി മംഗലം ക്ഷേത്ര വേലയോടെ പൂർത്തിയായി. ചിത്രത്തിൽ ശങ്കരനാരയണൻ, മാസ്റ്റർ ബാരീഷ് താമരയൂർ,…

Read More