
മദ്യപിക്കാൻ വാഹനവുമായി വന്നവർ ഡ്രൈവറെയും കൊണ്ടാണ് വന്നതെന്ന് ഉറപ്പുവരുത്തണം; കോയമ്പത്തൂരിൽ ബാറുടമകൾക്ക് പൊലീസിന്റെ നിർദേശം
മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ പുതിയ പദ്ധതി കൊണ്ടുവന്ന് കോയമ്പത്തൂർ പൊലീസ് രംഗത്ത്. വാഹനവുമായി മദ്യപിക്കാൻ ബാറിൽ വരുന്നവർ തിരിച്ച് വാഹനം ഓടിക്കില്ലെന്ന് ബാറുടമകൾ ഉറപ്പുവരുത്തണമെന്നാണ് പൊലീസ് നിർദേശിച്ചത്. മദ്യപിക്കാൻ വാഹനവുമായി വന്നവർ ഡ്രൈവറെയും കൊണ്ടാണ് വന്നതെന്ന് ബാറുടമകൾ ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ മദ്യപിച്ചശേഷം അയാൾക്ക് പോകാൻ വാഹനം സജ്ജമാക്കുകയോ പകരം ഡ്രൈവറെ ഏർപ്പെടുത്തുകയോ വേണമെന്നാണ് പൊലീസ് അറിയിച്ചത്. തിങ്കളാഴ്ച ഇക്കാര്യം അറിയിച്ച് ബാറുടമകൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സിറ്റി പൊലീസ്…