ട്രെയിൻ തീവയ്പ് കേസ്: പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു; വാഹനം വഴിയിൽ പഞ്ചറായി

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ കൊണ്ടുപോകുന്നത്. അതിനിടെ,  പ്രതിയെ കൊണ്ടുവന്ന  വാഹനത്തിന്റെ ടയർ പഞ്ചറായി. കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വച്ചാണ് ടയർ പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.   പ്രതിയുമായി വഴിയില്‍ കിടന്ന വാഹനത്തിന് എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.  തലപ്പാടി അതിർത്തി  ചെക് പോസ്റ്റ്‌ വരെ ഇന്നോവ കാറിൽ ആയിരുന്നു പ്രതിയെ…

Read More

അറിയാം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ലോകാത്താകമാനം കടുത്ത ആരാധകരും കടുത്ത വിമർശകരുമുണ്ട്. ലോകം ഇലക്ട്രിക്ക് വാഹനങ്ങളെക്കുറിച്ച് തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നാളെ അത്തരമൊരെണ്ണം വാങ്ങിയാലോ എന്ന് നിങ്ങളും ചിന്തിച്ചേക്കാം. സീറോ എമിഷൻ, വളരെ കുറഞ്ഞ പ്രവർത്തനച്ചെലവ്, താങ്ങാനാവുന്ന സേവന ചെലവുകൾ തുടങ്ങിയവ ഉള്‍പ്പെടെ ഇവികൾക്ക് വ്യക്തമായ ഗുണങ്ങളുണ്ട്. എന്നാൽ ഇത്തരം വാഹനങ്ങള്‍ക്ക് ഒരു ഇരുണ്ട പശ്ചാത്തലവും ഉണ്ടായിരിക്കാം. എന്നാല്‍ വിപണിയിലെ പ്രാരംഭ ഘട്ടത്തിലാണ് എന്നതുകൊണ്ടുതന്നെ ആ ദോഷങ്ങള്‍ വെളിച്ചത്തുവരാൻ അല്‍പ്പം സമയമെടുക്കും എന്നുമാത്രം. അതുകൊണ്ടുതന്നെ ഒരു ഇലക്ട്രിക്ക് കാര്‍ സ്വന്തമാക്കുന്നതിനു മുമ്പ്…

Read More

യുഎസിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ പൊലീസ് വാഹനമിടിച്ചു; ഇന്ത്യൻ വിദ്യാർഥിനി മരിച്ചു

യുഎസിൽ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. വാഷിങ്ടനിലെ സിയാറ്റിലിലാണ് സംഭവം. സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി ക്യാംപസ് വിദ്യാർഥിനിയായ ജാൻവി കൻഡൂല (23) ആണ് മരിച്ചത്. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലക്കാരിയായ ജാൻവി, ഡിസംബറിലാണ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി, സിയാറ്റിൽ ഡെക്സ്റ്റർ അവന്യൂ നോർത്തിനും തോമസ് സ്ട്രീറ്റിനും ഇടയിൽവച്ചു പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ പട്രോളിങ് വാഹനം ജാൻവിയെ ഇടിക്കുകയായിരുന്നു. ജാൻവി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം. പ്രഥമശുശ്രൂഷകൾ നൽകിയശേഷം…

Read More

തീർഥാടക വാഹനങ്ങളിൽ അമിത അലങ്കാരം വേണ്ടെന്ന് ഹൈക്കോടതി

ശബരിമല തീർഥാടകരുമായി വരുന്ന വാഹനങ്ങൾ ഗതാഗത നിയമത്തിലെ സുരക്ഷാ നിർദേശങ്ങൾ ലംഘിക്കരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. തീർഥാടകരുടെ വാഹനങ്ങൾ വലിയതോതിൽ അലങ്കരിക്കുന്നത് കർശനമായി വിലക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചിറയൻകീഴ് ഡിപ്പോയിൽനിന്ന് തീർഥാടകരുമായി വന്ന കെ.എസ്.ആർ.ടി.സി. ബസ് വലിയതോതിൽ അലങ്കരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഹൈക്കോടതി വിഷയം അടിയന്തരമായി പരിഗണിച്ചത്. ബസിന്റെ ചിത്രങ്ങളും കോടതി പരിശോധിച്ചു. ളാഹയിൽ ശബരിമല തീർഥാടകരുമായെത്തിയ ബസ് അപകടത്തിൽപ്പെട്ട പശ്ചാത്തലത്തിൽ കൂടിയായിരുന്നു കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും ഉൾപ്പെട്ട ദേവസ്വം…

Read More