മുഖ്യമന്ത്രിയുടെ കാര്‍ എഐ ക്യാമറയില്‍ കുടുങ്ങി; മോട്ടോര്‍വാഹനവകുപ്പ് 500 രൂപ പിഴയിട്ടു

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് പിഴയീടാക്കി മോട്ടോർവാഹനവകുപ്പ്. മുൻസീറ്റിലിരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടിരിക്കുന്നത്. മുണ്ടക്കയം കുട്ടിക്കാനം റോഡില്‍ വെച്ച്‌ 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ ക്യാമറയില്‍ കുടുങ്ങിയത്.  പിഴയിടുമ്പോള്‍ മുഖ്യമന്ത്രി കാറില്‍ ഉണ്ടായിരുന്നില്ല. നവകേരളസദസ്സിന്റെ ഭാഗമായി പ്രത്യേക വാഹനത്തിലായിരുന്നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നത്. പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് വിവരം.

Read More

ബിഹാർ പോലീസെടാ…! മദ്യപാനക്കേസിലെ പ്രതികളെക്കൊണ്ട് കോടതിയിലേക്ക് ജീപ്പ് തള്ളിച്ച് പോലീസ്

ബിഹാർ പോലീസ് സേനയുടെ തലയിൽ മറ്റൊരു ‘പൊൻതൂവൽ’ കൂടി. സേനയെയാകെ നാണം കെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭഗൽപുരിലെ കച്ചഹാരി ചൗക്കിലാണ് സംഭവം. കോടതിയിലേക്കു കൊണ്ടുപോയ നാലു പ്രതികളെക്കൊണ്ട് ഇന്ധനം തീർന്ന പോലീസ് ജീപ്പ് തള്ളിച്ച സംഭവമാണ് പോലീസിനെ വെട്ടിലാക്കിയത്. ഉത്തരേന്ത്യയിൽ ഇതിലും വലിയ സംഭവങ്ങൾ സാധാരണമാണെന്ന് ഒരു വിഭാഗം നിസാരവത്കരിക്കപ്പെടുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ പോലീസിനെതിരേ വൻ വിമർശനങ്ങളാണ് ഉയരുന്നത്. 500 മീറ്ററിലേറെയാണു പ്രതികൾ മഹീന്ദ്ര സ്‌കോർപിയോ തള്ളിയത്. ഏറ്റവും അടുത്തുള്ള പെട്രോൾ പന്പിലേക്കാണു പ്രതികളെക്കൊണ്ടു വാഹനം…

Read More

വാഹനത്തിന്റെ ബ്രേക്ക് തരും അപായ സൂചനകൾ; ഇവ സൂക്ഷിക്കുന്നത് നല്ലത്

വാഹനം നിൽക്കാനായി ബ്രേക്ക് പെഡലിൽ അങ്ങേയറ്റം വരെ ചവിട്ടേണ്ടി വരുന്നുണ്ടെങ്കിൽ അതൊരു അപായ സൂചനയാണ്. ഇതിനു പിന്നിൽ പല കാരണങ്ങളുണ്ട്. അവയൊന്ന് അറിയാം ബ്രേക്ക് ഫ്ളൂയിഡ് വാഹനങ്ങളിൽ എളുപ്പത്തിലും കാര്യക്ഷമമായും ബ്രേക്ക് പ്രവർത്തിക്കുന്നതിന് ബ്രേക്ക് ഫ്ളൂയിഡ് നിർണായകമാണ്. ബ്രേക്ക് ഫ്ളൂയിഡ് ഏതെങ്കിലും കാരണവശാൽ നഷ്ടമായാൽ അത് ബ്രേക്കിന്റെ പ്രവർത്തനത്തെ ബാധിക്കും. സാധാരണ ബ്രേക്ക് ഫ്ളൂയിഡുകൾക്ക് പ്രത്യേകിച്ച് നിറമൊന്നുമുണ്ടാവില്ല. വെളിച്ചെണ്ണയുടേയും മറ്റും കട്ടിയുള്ള ദ്രാവകമായിരിക്കും ഇത്. ഇത്തരം വസ്തുക്കളുടെ ചോർച്ച വാഹനത്തിലുണ്ടെങ്കിൽ വിദഗ്ധ പരിശോധന നടത്തുന്നത് നന്നായിരിക്കും.  മാസ്റ്റർ…

Read More

വാഹനത്തിന് ഇഷ്ട നമ്പർ നേടാൻ ഉടമ മുടക്കിയത് 10 കോടിയിലേറെ

ഇഷ്ടപ്പെട്ട നമ്പർ വാഹനത്തിന് നേടാൻ ഉടമ മുടക്കിയത് 10.2 കോടി രൂപ. ദുബൈയിൽ 2023ലെ ​അ​വ​സാ​ന ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ലേ​ല​ത്തി​ലാണ് ഈ തുകക്ക് ആഗ്രഹിച്ച നമ്പർ ഒരാൾ സ്വന്തമാക്കിയത്. ഏ​റ്റ​വും വ​ലി​യ തു​ക ല​ഭി​ച്ച​ത്​ എ.​എ 30 എ​ന്ന ന​മ്പ​റി​നാ​ണ്. 45.40 ല​ക്ഷം ദി​ർ​ഹ​മി​നാ​ണി​ത് (10.2 കോടി)​ ലേ​ല​ത്തി​ൽ പോ​യ​ത്. ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ലേ​ല​ത്തി​ൽ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി ആകെ നേ​ടി​യ​ത്​ 5.1 കോ​ടി ദി​ർ​ഹമാണ് (113 കോടി രൂപ). ശ​നി​യാ​ഴ്ച ദു​ബൈയിലെ സ്വകാര്യ…

Read More

നിലയ്ക്കലിൽ അയ്യപ്പ ഭക്തരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 13 തീർത്ഥാടകർക്ക് പരിക്ക്

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടകരുമായി നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങി വന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ തമിഴ്നാട്ടിൽ നിന്നുള്ള 13 തീർത്ഥാടകർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം.

Read More

സൗ​ദിയിൽ ഇനി ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പിടിവീഴും; ട്രാഫിക് ക്യാമറകൾ പ്രവർത്തനം തുടങ്ങി

സൗ​ദിയിൽ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സി​ല്ലെ​ങ്കി​ൽ ഇനി ട്രാ​ഫി​ക്​ ക്യാ​മ​റ പി​ടി​കൂ​ടും, വ​ൻ​തു​കയാകും പി​ഴ​ നൽകേണ്ടി വരിക. മ​റ്റ്​ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പോ​ലെ കാ​മ​റ​യി​ലൂ​ടെ നി​രീ​ക്ഷി​ച്ച്​    ക​ണ്ടെ​ത്തി പി​ഴ ചു​മ​ത്തു​ന്ന സം​വി​ധാ​ന​മാ​ണ്​ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന്​ സൗ​ദി ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. ഇ​ൻ​ഷു​റ​ൻ​സ്​ എ​ടു​ക്കാ​ത്ത​തോ ഉ​ള്ള​തി​ന്റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ ആ​യ              വാ​ഹ​ന​ങ്ങ​ൾ ക്യാ​മ​റ സ്വ​മേ​ധ​യാ ക​ണ്ടെ​ത്തു​ന്ന​താ​ണ്​ പുതിയ സം​വി​ധാ​നം. ഇ​ൻ​ഷു​റ​ൻ​സി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങ​രു​തെ​ന്നും നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ           …

Read More

നിപ വൈറസ്; കേരളത്തിലെ 3 ജില്ലകളിൽ നിന്നുള്ള വാഹനങ്ങളിൽ കർണാടകയിൽ പരിശോധന

കേരളത്തിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർകോട് അതിർത്തിയിലെ തലപ്പാടി ചെക്ക്‌പോസ്റ്റിൽ കർണാടകയുടെ പരിശോധന. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളാണ് പരിശോധിക്കുന്നത്.  ഹൈ റിസ്‌ക് സാധ്യതാപട്ടികയിലുൾപ്പെടെയുളളവരുടെ ഫലം കൂടി നെഗറ്റീവ് ആയതോടെ കോഴിക്കോട് നിപ ഭീതി അകലുകയാണ്. ഇനി 39 പേരുടെ ഫലം കൂടി കിട്ടാനുണ്ട്. ഏറ്റവുമൊടുവിൽ പോസിറ്റീവായ ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ അഞ്ചുപേരുടെ ഫലം കൂടി ഇതിലുൾപ്പെടും. ഇയാളെ പരിശോധിച്ച ആരോഗ്യപ്രവർത്തകയുൾപ്പെടെ ഐസോലേഷനിലാണ്. ഞായറാഴ്ച ഇതുവരെ പുതിയ പോസിറ്റീവ് കേസ്…

Read More

വാഹനം കൈമാറി ഉപയോഗിക്കുന്ന പ്രവാസികൾ ഈയൊരു പിശക് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

പ്രവാസികൾ അതാത് രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം. കാരണം ചെറിയ അശ്രദ്ധ മൂലം തന്റേതല്ലാത്ത കാരണങ്ങൾക്ക് കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നേക്കാം. അത്തരത്തിൽ വാഹനം കൈമാറി ഓടിയ്ക്കുന്നതിനിടയിൽ പറ്റിയ പിശകിന് വലിയ വില കൊടുക്കേണ്ടി വന്ന മലയാളിയായ പ്രവാസിയുടെ വാർത്തയാണ് ഇപ്പോൾ സൗദിയിൽ നിന്ന് പുറത്തു വരുന്നത്. കൈമാറി കിട്ടിയ വാഹനം അധികൃതർ പരിശോധനയ്ക്ക് വിധേയമാക്കിയതാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന മലയാളിയായ പ്രവാസിയ്ക്ക് വിനയായത്. വാഹനത്തിൽ നിന്ന് സുരക്ഷാ വകുപ്പ് വേദന സംഹാര…

Read More

ശക്തമായ മഴ തുടരുന്നു; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. മണ്‍സൂണ്‍ യാത്രകള്‍ സുരക്ഷിതമായിരിക്കാന്‍ ഒരല്‍പം കരുതലാകാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. മോശം കാലാവസ്ഥ യാത്രയ്ക്ക് തീരെ അനുയോജ്യമല്ലെന്ന് മനസിലാക്കണം. അല്‍പസമയ ലാഭത്തിനായി അപരിചിതമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വേഗത കുറച്ച്‌ വാഹനം ഓടിക്കണം. മുന്നിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാനും ശ്രദ്ധിക്കേണ്ടതാണ്. വെള്ളക്കെട്ടിലൂടെ ഡ്രൈവിംഗ് ഒഴിവാക്കുക.. ടയറുകള്‍, വൈപ്പര്‍, ബ്രേക്ക്, ഹെഡ് ലൈറ്റുകള്‍, ഇന്‍ഡിക്കേറ്റുകള്‍ തുടങ്ങിയവ നല്ല കണ്ടീഷന്‍ ആണെന്ന്…

Read More

കുട്ടികള്‍ക്ക് വാഹനം കൊടുക്കരുത്: എംവിഡിയുടെ മുന്നറിയിപ്പ്

കുട്ടികള്‍ക്ക് വാഹനം ഓടിക്കാനായി നല്‍കുന്ന രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. കുട്ടികള്‍ക്ക് വാഹനം ഓടിക്കാൻ നല്‍കിയാല്‍ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് എം വി ഡി ഫേസ്ബുക്ക് കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ വാഹനമോടിക്കല്‍ ശിക്ഷാ നടപടികള്‍ അറിയാത്തവര്‍ക്കായി എന്ന തലക്കെട്ടോടുകൂടിയാണ് എം വി ഡിയുടെ ഫേസ്ബുക്ക് കുറിപ്പ്. സംസ്ഥാനത്ത് പുതിയ വേഗപ്പൂട്ട്, എഐ ക്യാമറയടക്കം പിടിക്കും, പിഴ വരും! 5 കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 , 181…

Read More