
അബുദാബിയിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധനകൾക്കുള്ള മൊബൈൽ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു
വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള പുതിയ മൊബൈൽ വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്റർ അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. അബുദാബി പൊലീസാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി പോലീസ്, അബുദാബി നാഷണൽ ഓയിൽ കമ്പനി ഫോർ ഡിസ്ട്രിബൂഷൻ (ADNOC Distribution) എന്നിവർ ചേർന്നാണ് ഈ ADNOC മൊബൈൽ വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്റർ ആരംഭിച്ചിരിക്കുന്നത്. അബുദാബി പോലീസ് ജനറൽ കമാൻഡ് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ മേജർ ജനറൽ അഹ്മദ് സൈഫ് ബിൻ സൈത്തൂൻ അൽ മുഹൈരി, അബുദാബി പോലീസ് ജനറൽ…