
കുവൈത്തിൽ ഇനി വാഹന വിൽപന ഇടപാടുകൾ ബാങ്ക് വഴി മാത്രം
രാജ്യത്ത് വാഹന വിൽപന ഇടപാടുകളിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഉപയോഗിച്ച കാറുകളുടെയും സ്ക്രാപ്പ് കാറുകളുടെയും വില്പന ബാങ്കിങ് ചാനലുകൾ വഴി മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് പണം നല്കി കാറുകള്‍ വാങ്ങാന്‍ കഴിയില്ല. നേരത്തേ ഒക്ടോബർ ഒന്നു മുതൽ വാഹന ഇടപാടുകള്‍ ബാങ്കിങ് ചാനലുകൾ വഴിയാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ, സാമ്പത്തിക കൈമാറ്റ നിരീക്ഷണം എന്നിവയുടെ ഭാഗമായാണ് നടപടി. നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കുന്നതിലൂടെ ഫണ്ടുകളുടെ ഒഴുക്ക് കണ്ടെത്താനും സോഴ്സുകള്‍ പരിശോധിക്കാനും അധികാരികൾക്ക് കഴിയും. ഈ…