
ലൈസൻസും വാഹന രജിസ്ട്രേഷനും മൊബൈൽ വഴി പുതുക്കാം; പുതിയ സംവിധാനവുമായി ദുബൈ ആർടിഎ
മൊബൈൽ ഫോൺ വഴി ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും പുതുക്കുന്ന സംവിധാനവുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). സാംസങ് ഉപയോക്താക്കൾക്കാണ് സേവനം ലഭ്യമാവുക. സാംസങ് ഉപയോക്താക്കൾക്ക് വാഹന രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ ആർ.ടി.എ ആപ് വഴി അവരുടെ സാംസങ് വാലറ്റിലേക്ക് നേരിട്ട് ചേർക്കാം. ഇതിലൂടെ ഒന്നിലധികം ആപ്പുകളുടെ ആവശ്യം ഇല്ലാതാകുകയും ഗതാഗതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ കൈകാര്യം ചെയ്യാനുമാകും. ആർ.ടി.എ ആപ്പിന്റെ പുതിയ പതിപ്പിൽ വ്യക്തിഗതമായ ഡാഷ്ബോർഡ് സജ്ജീകരിച്ചിട്ടുണ്ട്. സേവനങ്ങളെ ഒരു സ്ക്രീനിലേക്ക് ഏകീകരിക്കുന്ന…