
വാഹനത്തിന് ഇഷ്ട നമ്പർ നേടാൻ ഉടമ മുടക്കിയത് 10 കോടിയിലേറെ
ഇഷ്ടപ്പെട്ട നമ്പർ വാഹനത്തിന് നേടാൻ ഉടമ മുടക്കിയത് 10.2 കോടി രൂപ. ദുബൈയിൽ 2023ലെ അവസാന ഫാൻസി നമ്പർ പ്ലേറ്റുകളുടെ ലേലത്തിലാണ് ഈ തുകക്ക് ആഗ്രഹിച്ച നമ്പർ ഒരാൾ സ്വന്തമാക്കിയത്. ഏറ്റവും വലിയ തുക ലഭിച്ചത് എ.എ 30 എന്ന നമ്പറിനാണ്. 45.40 ലക്ഷം ദിർഹമിനാണിത് (10.2 കോടി) ലേലത്തിൽ പോയത്. ഫാൻസി നമ്പർ പ്ലേറ്റുകളുടെ ലേലത്തിൽ റോഡ് ഗതാഗത അതോറിറ്റി ആകെ നേടിയത് 5.1 കോടി ദിർഹമാണ് (113 കോടി രൂപ). ശനിയാഴ്ച ദുബൈയിലെ സ്വകാര്യ…