
ദുബൈ വിമാനത്താവളത്തിലെ പാർക്കിങ്ങിൽ കളർ കോഡ്; ഇനി വാഹനം എളുപ്പത്തിൽ കണ്ടെത്താം
പാർക്കിങ് ഏരിയകളിൽ നിർത്തിയിടുന്ന വാഹനങ്ങൾ ഉടമകൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്നതിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ പ്രത്യേക കളർ കോഡ് വരുന്നു. പ്രവർത്തന മികവ്, തടസ്സമില്ലാത്ത യാത്രാനുഭവം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ച്, അതിഥികളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വികസന പ്രവർത്തനങ്ങളെന്ന് അധികൃതർ അറിയിച്ചു. ഇത് കൂടാതെ വി.ഐ.പി സൗകര്യത്തോടെ അതിഥികളെ സ്വാഗതം ചെയ്യുന്നതിന് പ്രത്യേക മജ്‌ലിസ് സൗകര്യവും വിമാനത്താവളത്തിൽ നിർമിക്കും. വരും മാസങ്ങളിൽ പുതിയ വികസന പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് പദ്ധതി. നിലവിൽ ദുബൈ വിമാനത്താവളത്തിലെ…