അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ് ; വാഹനം പിടിച്ചെടുത്ത് ദുബൈ പൊലീസ് , ഡ്രൈവർക്ക് 50,000 ദിർഹം പിഴ

മ​ഴ​യി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​ർ​ക്ക്​ 50,000 ദി​ർ​ഹം പി​ഴ. വാ​ഹ​നം ദു​ബൈ പൊ​ലീ​സ്​ പ​ട്രോ​ളി​ങ്​ ടീം ​പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ക​റു​ത്ത പി​ക്​​അ​പ്​ ട്ര​ക്കാ​ണ്​ അ​ൽ മ​ർ​മൂം മ​രു​ഭൂ​മി​യി​ൽ മ​ണ​ലി​ലൂ​ടെ ഡ്രി​ഫ്​​റ്റി​ങ്​ ന​ട​ത്തു​ക​യും ​പി​ന്നീ​ട്​ റോ​ഡി​ൽ വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​വു​ക​യും ചെ​യ്ത​ത്. ഇ​തി​ന്‍റെ വി​ഡി​യോ അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ പ്ര​ത്യേ​കി​ച്ച്​ ശ്ര​ദ്ധ വേ​ണ​മെ​ന്നും ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള തു​ട​ർ​ച്ച​യാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ ശേ​ഷ​മാ​ണ്​ സം​ഭ​വ​മു​ണ്ടാ​യ​തെ​ന്ന്​ പൊ​ലീ​സ്​ പ്ര​സ്​​താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സ്റ്റ​ണ്ട്​ ഡ്രൈ​വി​ങ്ങും ഡ്രി​ഫ്​​റ്റി​ങ്ങും അ​ട​ക്ക​മു​ള്ള…

Read More

ചൈനയിൽ ആൾക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി 35 പേരെ കൊലപ്പെടുത്തിയ സംഭവം ; പ്രതിക്ക് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി

ചൈനയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റി 35 പേരെ കൊലപ്പെടുത്ത സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. ദക്ഷിണ ചൈനീസ് നഗരമായ ഷുഹായിൽ കഴിഞ്ഞ മാസമുണ്ടായ ദാരുണമായ സംഭവത്തിൽ 62 വയസുകാരനായ ഫാൻ വിഖിയു എന്നയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞു. 2014ന് ശേഷ ചൈന കണ്ട ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട സംഭവം നവംബർ 11നാണ് നടന്നത്. ഒരു സ്പോട്സ് കോംപ്ലക്സിന് മുന്നിൽ വ്യായാമം ചെയ്യുകയായിരുന്ന ആൾക്കൂട്ടത്തിന് ഇടയിലേക്ക് 62കാരൻ തന്റെ എസ്‍യു‍വി വാഹനം ഓടിച്ചുകയറ്റുകയായിരുന്നു….

Read More

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ വാഹനം അപകടത്തിൽ പെട്ടു ; അപകടം തിരുവനന്തപുരം തിരുവല്ലത്ത്

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാഹനം തിരുവല്ലം പാലത്തിൽ വച്ച് അപകടത്തിൽ പെട്ടു. നിയന്ത്രണം തെറ്റി എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കോവളത്ത് നടക്കുന്ന സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് സഡൺ ബ്രേക്കിട്ട കാറിന് പിന്നിൽ ഓട്ടോ ഇടിച്ച് കാര്‍ മുന്നോട്ടു നീങ്ങി എംവി ഗോവിന്ദൻ സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. കാറിന്റെ മുൻ ഭാഗത്തെ കേടുപാടുകളൊഴികെ മൂന്ന് വാഹനങ്ങളിലേയും യാത്രക്കാര്‍ക്ക് പരിക്കില്ല.

Read More

ഖത്തറിൽ തവണ വ്യവസ്ഥയിൽ വാഹനം വാങ്ങാൻ ക്രെഡിറ്റ് സർട്ടിഫിക്കറ്റും വേണം

ത​വ​ണ​വ്യ​വ​സ്ഥ​യി​ൽ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സാ​മ്പ​ത്തി​ക​ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ന്ന ക്രെ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ൾ വാ​ഹ​ന വി​ൽ​പ​ന ക​മ്പ​നി​ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ഖ​ത്ത​ർ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ നാ​ലാം ന​മ്പ​ർ സ​ർ​ക്കു​ല​ർ പ്ര​കാ​ര​മാ​ണ് വാ​ഹ​ന ഡീ​ല​ർ​മാ​ർ​ക്ക് ത​വ​ണ​വ്യ​വ​സ്ഥ​യി​ലെ വാ​ഹ​ന വി​ൽ​പ​ന സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.വാ​ഹ​നം വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തി​രി​ച്ച​ട​വി​ന് ശേ​ഷി​യു​​ണ്ടോ, ബാ​ങ്ക് ഇ​ട​പാ​ടു​ക​ളി​ലെ കൃ​ത്യ​ത തു​ട​ങ്ങി​യ​വ ക​മ്പ​നി​ക​ൾ​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​താ​ണ് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ. ഉ​പ​ഭോ​ക്താ​വി​നെ സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ ക്രെ​ഡി​റ്റ് ബ്യൂ​റോ​യി​ൽ നി​ന്നു​ള്ള ക്രെ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ൾ…

Read More

റോഡിൽ വാഹനവുമായി അഭ്യാസം വേണ്ട ; ഖത്തറിൽ വാഹനം പിടിച്ചെടുത്ത് തവിട് പൊടിയാക്കും

നി​ര​ത്തി​ൽ അ​ഭ്യാ​സ​വു​മാ​യി ചീ​റി​പ്പാ​ഞ്ഞ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് മാ​തൃ​കാ​പ​ര​മാ​യി​ത​ന്നെ ശി​ക്ഷ ന​ട​പ്പാ​ക്കി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കും വി​ധം റോ​ഡി​ൽ ഡ്രി​ഫ്റ്റി​ങ് ന​ട​ത്തി ഡ്രൈ​വ് ചെ​യ്ത വാ​ഹ​ന​മാ​ണ് ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് കൈ​യോ​ടെ പൊ​ക്കി​യ​ത്. ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത് കേ​സ് ചു​മ​ത്തു​ക​യും കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം ക്ര​ഷ​റി​ലി​ട്ട് ന​ശി​പ്പി​ച്ചു. പൊ​തു-​സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ളും ജീ​വ​നും അ​പ​ക​ട​ത്തി​ലാ​കും വി​ധം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ഡ്രൈ​വി​ങ്ങി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന…

Read More

‘ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം’; ഓണ്‍ലൈന്‍ സേവനങ്ങള്‍ കര്‍ശനമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

അപേക്ഷകള്‍ പരിഗണിക്കുന്നതിലും തീര്‍പ്പുകല്പിക്കുന്നതിലും മോട്ടോര്‍ വാഹനവകുപ്പിലെ ഒരുവിഭാഗം ജീവനക്കാര്‍ സ്വജനപക്ഷപാതം കാണിക്കുന്നെന്ന ആക്ഷേപം. പരാതിക്ക് പരിഹാരമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം (എഫ്.സി.എഫ്.എസ്.) കര്‍ശനമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്. നാഗരാജു ഉത്തരവിട്ടു. പതിനൊന്ന് ഓണ്‍ലൈന്‍സേവനങ്ങളെ മോട്ടോര്‍ വാഹന വകുപ്പിന്റെ സാരഥി പോര്‍ട്ടലുമായി ബന്ധിപ്പിച്ചാണ് ‘ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം’ നടപ്പാക്കുന്നത്. ലേണേഴ്‌സ് ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്‌ളിക്കേറ്റ് ലൈസന്‍സ് അനുവദിക്കല്‍, ഡ്രൈവിങ് ലൈസന്‍സ് എക്‌സ്ട്രാക്റ്റ്, ഒരു നിശ്ചിത വിഭാഗം ലൈസന്‍സ് ഒഴിവാക്കി…

Read More

‘വാഹനങ്ങളിൽ സർക്കാർ മുദ്രയുള്ള ബോർഡ് അനധികൃതമായി ഉപയോഗിക്കരുത്’; ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തേണ്ടെന്ന് കോടതി

വാഹനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി സർക്കാർ മുദ്രയുള്ള ബോർഡ് ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതി. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കസ്റ്റംസ്, സെൻട്രൽ എക്‌സൈസ്, ആദായനികുതി ഉദ്യോഗസ്ഥരൊക്കെ ഇത്തരത്തിൽ അനധികൃതമായി ബോർഡുകൾ വച്ചിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും കോടതി ആരാഞ്ഞു. വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തുന്നതുൾപ്പെടെയുള്ള വിഷയവുമായി ബന്ധപ്പെട്ട ഹർജികളാണു പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. കേസ് വീണ്ടും ഈ മാസം 23ന് പരിഗണിക്കും. എറണാകുളത്ത് ഇത്തരം സർക്കാർ മുദ്രകൾ…

Read More

അപകടയാത്ര; കാറിന്‍റെ ഡോറിലിരുന്ന് അഭ്യാസം: വാഹനം പിടികൂടി മോട്ടോർവാഹന വകുപ്പ്

മൂന്നാർ ​ഗ്യാപ്പ് റോഡിൽ അഭ്യാസ പ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർവാഹനവകുപ്പ് പിടികൂടി. കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയായിരുന്നു യുവാവിന്റെ അഭ്യാസം. രാവിലെ 7.45 ഓടുകൂടി ഗ്യാപ്പ് റോഡ് പെരിയക്കനാൽ ഭാഗത്തായിരുന്നു സംഭവം. തെലങ്കാനിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.  ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടികൂടിയത്.  ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡ്രൈവറെ ഉടൻ തന്നെ ആർടിഒ…

Read More

കളിയിക്കാവിള കൊലപാതകം; പോലീസ് തിരയുന്ന സുനിൽകുമാറിന്റെ കാർ റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി വ്യവസായിദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരയുന്ന സുനിൽകുമാറിന്റെ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്തു നിന്നാണ് റോഡരികിൽ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം തക്കല ഡിവൈ.എസ്.പി ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം കേസിൽ സുനിൽകുമാറിനായി തമിഴ്‌നാട് പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ വിവിധഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ദീപുവിനെ കൊലപ്പെടുത്താൻ സർജിക്കൽ ബ്ലേഡും ഗ്ലൗസും അടക്കമുള്ളവ നൽകിയത് സുനിൽകുമാറാണെന്ന് നേരത്തെ അറസ്റ്റിലായ സജികുമാർ മൊഴിനൽകിയിരുന്നു. അതേസമയം,…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനത്തിന് നേരെ ചെരുപ്പേറ് ; അപലപനീയമെന്ന് രാഹുൽ ഗാന്ധി , സുരക്ഷാ വീഴ്ചയെന്ന് വിമർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ വാരാണസിയിൽ ചെരുപ്പെറിഞ്ഞ സംഭവത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തില്‍ പറയാൻ മറന്നുവെന്ന പരാമർശത്തോടെയാണ് സമൂഹ മാധ്യമമായ എക്സിലെ പ്രതികരണം. ഏത് തരം പ്രതിഷേധമായാലും ഗാന്ധിയൻ മാർഗത്തിലൂടെയാകണമെന്ന് പറഞ്ഞ അദ്ദേഹം അക്രമത്തിനും വെറുപ്പിനും സ്ഥാനമില്ലെന്നും ഓര്‍മ്മിപ്പിച്ചു. സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഇന്ന് വിളിച്ച വാര്‍ത്താസമ്മേളനത്തിൽ ഇതേ വിഷയത്തിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ പരിഹസിച്ച് കൊണ്ടാണ് പ്രതികരിച്ചത്. ഭയം വിതച്ച്…

Read More