
‘പിവി എന്ന ചുരുക്കുപ്പേര് പിണറായി വിജയന്‍ തന്നെ’: കുഴൽനാടൻ
മാസപ്പടി വിവാദത്തില്‍ വീണ്ടും ചോദ്യങ്ങളുമായി മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന് സിഎംആര്‍എല്‍ ഭിക്ഷയായി നല്‍കിയതാണോ പണമെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. പിവി എന്ന ചുരുക്കപ്പേര് പിണറായി വിജയന്‍ തന്നെയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. വിജിലന്‍സാണ് സര്‍ക്കാരിന്‍റെ ശക്തമായ ആയുധം. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് സര്ക്കാരിന്റെ…