
വീണക്കെതിരായ കേസ്: രാഹുലിന്റെ അറസ്റ്റ് അന്വേഷണത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുളള ശ്രമമെന്ന് ഷോൺ ജോർജ്
വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുളള ശ്രമമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റെന്ന് ഷോൺ ജോർജ്. എക്സാലോജിക്കിനെതിരായ അന്വേഷണം എത്തിക്കേണ്ടിടത്ത് എത്തിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ലെന്ന് ഷോൺ ജോർജ് കൂട്ടിച്ചേർത്തു.’എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ച് പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോർപറേറ്റ്…