വീണയ്ക്ക് സർവീസ് ടാക്സ് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല; മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം: മാത്യു കുഴല്‍നാടന്‍

മാസപ്പടി വിവാദത്തില്‍ വീണ വീജയന്‍റെ  സർവീസ് ടാക്സ് രജിസ്ട്രേഷൻ വിവരങ്ങൾ തേടി വിവരാവകാശ അപേക്ഷ നൽകിയിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍. എന്നാല്‍ വിവരങ്ങൾ ലഭ്യമല്ലെന്നാണ് മറുപടി കിട്ടിയത്.വീണയെ സംരക്ഷിക്കാൻ ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിച്ചു.1.72 കോടിക്ക് നികുതി അടച്ചോ എന്നായിരുന്നു തന്‍റെ  ചോദ്യം.നിയമ പ്രകാരം സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടി എന്നായിരുന്നു മന്ത്രി പറഞ്ഞത്.2017 മുതലുള്ള ജിഎസ്ടിയുടെ  കാര്യമാണ് മന്ത്രി പറഞ്ഞത്. മാസപ്പടി കേസിൽ, രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യ നിലപാട് എന്നതായിരുന്നു സിപിഎമ്മിന്‍റെ  ആദ്യ ന്യായീകരണം.ജിഎസ്ടി…

Read More

മാസപ്പടി കേസ് ; വീണ വിജയൻ്റെ എക്സാലോജിക് കമ്പനിക്ക് എതിരായ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധം , സിഎംആർഎൽ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ്റെ എക്‌സാലോജിക് കമ്പനിയുമായുള്ള മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയിൽ. ആദായ നികുതി സെറ്റില്‍മെന്‍റ് കമ്മിഷന്‍ തീര്‍പ്പാക്കിയ കേസില്‍ രണ്ടാമതൊരു അന്വേഷണം പാടില്ല. കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യസ്വഭാവത്തിലായിരിക്കണം, കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോൺ ജോർജിന് രഹസ്യ രേഖകൾ എങ്ങനെ കിട്ടിയെന്നും സിഎംആര്‍എല്‍ ചോദിച്ചു. ഷോണിന്‍റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം തുടരും. മാസപ്പടി കേസിലെ…

Read More

മാസപ്പടി കേസ്; വീണാ വിജയനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം, ഉടൻ നോട്ടീസ് അയച്ചേക്കും

മാസപ്പടി കേസിൽ വീണാ വിജയനെ ചോദ്യം ചെയ്യലിനുളള സമൻസ് ഉടൻ അയക്കുമെന്ന് സൂചന. വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുളള എക്‌സാ ലോജിക്ക് സോഫ്ട് വെയർ സ്ഥാപനത്തിനും പണം നൽകിയത് സംബന്ധിച്ച് സിഎം ആർ എൽ, എം. ഡി അടക്കമുളളവരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. നടന്നത് കളളപ്പണ ഇടപാടാണ് എന്ന് തെളിയിക്കാൻ പറ്റിയ രേഖകളും തെളിവുകളും ഉണ്ടോയെന്നാണ് നിലവിൽ അന്വേഷണ സംഘം വിലയിരുത്തുന്നത്. അതേസമയം, മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. നിലവിൽ ഉദ്യോഗസ്ഥരെ…

Read More

മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി പറയുന്നത് വിജിലൻസ് കോടതി മാറ്റിവെച്ചു

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുന്നത് ഈ മാസം 19 ലേക്ക് മാറ്റി. ഇന്ന് വിധി പറയാനിരുന്ന കേസാണ് മാറ്റിയത്. വിധിപ്പകർപ്പ് തയ്യാറാക്കുന്നത് പൂർത്തിയാകാത്തതിനെ തുടർന്നാണ് മാറ്റിയതെന്ന് കോടകി അറിയിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴൽനാടൻറെ ആദ്യത്തെ ആവശ്യം. എന്നാൽ, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട്…

Read More

മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി പറയുന്നത് വിജിലൻസ് കോടതി മാറ്റിവെച്ചു

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുന്നത് ഈ മാസം 19 ലേക്ക് മാറ്റി. ഇന്ന് വിധി പറയാനിരുന്ന കേസാണ് മാറ്റിയത്. വിധിപ്പകർപ്പ് തയ്യാറാക്കുന്നത് പൂർത്തിയാകാത്തതിനെ തുടർന്നാണ് മാറ്റിയതെന്ന് കോടകി അറിയിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴൽനാടൻറെ ആദ്യത്തെ ആവശ്യം. എന്നാൽ, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട്…

Read More

മാസപ്പടിയിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു; കേസ് റജിസ്റ്റർ ചെയ്ത് കൊച്ചി യൂണിറ്റ്

മാസപ്പടി കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിറ്റാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്. എക്‌സാലോജിക് അടക്കം ഇഡി അന്വേഷണ പരിധിയിൽ വരും. കുറച്ചുദിവസങ്ങളായി ഇഡി ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ഇസിഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നത്….

Read More

ഷോൺ ജോർജിനെതിരെ പരാതി നൽകി വീണ വിജയൻ; കേസ് എടുത്ത് പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസെടുത്തു. ഷോൺ ജോർജിനെ കൂടാതെ മറുനാടൻ ഷാജൻ സ്കറിയ, മറ്റു മാധ്യങ്ങൾ എന്നിവർക്കെതിരെയാണ് കേസ്. കനേഡിയൻ കമ്പനിയുണ്ടന്ന് സൈബറിടങ്ങളിൽ വ്യാജ പ്രചരണം നടത്തിയെന്ന വീണ വിജയന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അച്ഛനും ഭർത്താവും സിപിഐഎം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുവെന്ന് വീണയുടെ പരാതിയിൽ പറയുന്നു. വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ഷോൺ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് വീണ വിജയൻ പരാതി നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ…

Read More

എസ്‌എഫ്‌ഐഒ ഉടൻ വീണാ വിജയന്റെ മൊഴിയെടുക്കും; നോട്ടീസ് ഈ ആഴ്ച നൽകിയേക്കും

മാസപ്പടി വിവാദത്തിൽ അന്വേഷണ സംഘം ഉടൻ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുക്കും. ഈ ആഴ്ച തന്നെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) വീണയ്ക്ക് നോട്ടീസ് നൽകും. ബംഗളൂരുവിലെയോ കൊച്ചിയിലെയോ ഓഫീസിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ എന്നാണ് വിവരം. അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിയുടെ ആവശ്യം നേരത്തെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.  കരിമണൽ കമ്പനിയായ സി എം ആ‍ർ എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുണ്ടെന്ന് എസ്.എഫ്.ഐ.ഒ കോടതിയെ അറിയിച്ചിരുന്നു. എക്‌സാലോജിക്…

Read More

എക്സാലോജിക് വിവാദത്തെ ന്യായീകരിച്ച് സിപിഎം രേഖ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ എക്സാലോജിക് വിവാദത്തില്‍ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാർട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്. വാദം പോലും കേൾക്കാതെയാണ് പ്രചരണമെന്നും പാർട്ടി വിമർശിക്കുന്നു. മുഖ്യമന്ത്രിയെ തേജോ വധം ചെയ്യാനാണ് ശ്രമം നടക്കുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യുന്നു. കേന്ദ്ര ഏജൻസികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകൾ മെനയുന്നുവെന്നും സിപിഎം വിമർശിക്കുന്നു.  അതേസമയം, വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി…

Read More

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യം, സ്പീക്കര്‍ അനുമതി നിഷേധിച്ചു; സഭാ നടപടികള്‍ ബഹിഷ്കരിച്ച് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ സബയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുകയും സഭാ നടപടികള്‍ ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തുകയും ചെയ്തു. നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയായിരുന്നു അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയത്തിന്‍റെ നോട്ടീസിനുപോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യവും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. മാത്യു…

Read More