ഡോ. വന്ദനക്ക് ആദരാഞ്ജലിയർപ്പിച്ച് മന്ത്രി വീണാ ജോർജ്

 കൊട്ടാക്കരയിൽ കുത്തേറ്റ് മരിച്ച ഡോ.വന്ദനാ ദാസിന് ആദരാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി വീണാജോർജ്. വനന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി ആദരാഞ്ജലി അർപ്പിച്ചത്. വന്ദനയുടെ മാതാപിതാക്കളോട് സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. മുട്ടുചിറയിലെ വീട്ടിൽ ഉച്ചയ്ക്ക് 2 മണിക്കാണ് വന്ദനയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ മുതൽ നടക്കുന്ന പൊതു ദർശനത്തില്‍ സമൂഹത്തിന്‍റെ നാനാഭാഗത്ത് നിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ട് മണിക്കാണ് തിരുവനന്തപുരത്ത് നിന്നും വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്…

Read More

പി.ടി ഉഷയുടെ പ്രസ്താവന അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പി.ടി ഉഷയുടെ പ്രസ്താവന അപലപനീയമാണെന്ന് പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതൊരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്, കാരണം വ്യക്തികള്‍ ചേരുന്നതാണ് രാഷ്ട്രമെന്നും മന്ത്രി പറഞ്ഞു. വ്യക്തികളുടെ അഭിമാനമാണ് രാഷ്ട്രത്തിന്റെ അഭിമാനം. അപ്പോള്‍ ആ രീതിയില്‍ അവരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും അവർ വ്യക്തമാക്കുന്നത്. കൂടാതെ അവരുടെ സമരം, അവരുന്നയിക്കുന്ന വിഷയത്തോട് ശരിയായി പ്രതികരിക്കുന്നില്ല എന്നുള്ളതാണ് വാസ്തവത്തില്‍ രാജ്യത്തിന് അപമാനകരമായിട്ടുള്ളത്. ആ അപമാനത്തിന്റെ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നുള്ളതാണ്….

Read More

പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണം; അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി

കൊച്ചിയില്‍ നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ആറ് ആഴ്ചക്കുശേഷം നൽകണ്ടേ കുത്തിവയ്പ്പാണ്. ബുധനാഴ്ചയാണ് പാലാരിവട്ടം സ്വദേശികളായ ദമ്പതിമാര്‍ കുഞ്ഞിന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെപ്പെടുത്തത്. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനു നല്‍കേണ്ട വാക്സിന് പകരം 45 ദിസവം പ്രായമായ കുഞ്ഞിനു നല്‍കേണ്ട വാക്സിനാണ് നല്‍കിയത്….

Read More

ടൈഫോയ്ഡ് വാക്സീന്റെ വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും

ടൈഫോയ്ഡ് വാക്സീന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതു സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കൽ സ്റ്റോറുകൾ നൽകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സീന്‍ നിര്‍ബന്ധമാക്കിയതോടെയാണ് മെഡിക്കല്‍ ഷോപ്പുകൾ മരുന്നുകൊള്ള നടത്തുന്നതായി പരാതി ഉയർന്നത്. 200 രൂപയില്‍ താഴെ വിലയുള്ള…

Read More

തൊഴിലാളികൾക്കുള്ള ഹെൽത്ത്‌ കാർഡിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നടപടി

ഭക്ഷ്യ മേഖലയിലെ തൊഴിലാളികൾക്കുള്ള ഹെൽത്ത്‌ കാർഡിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യവിഷബാധ സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകളില്‍ വലിയ വർധനയുണ്ടായെന്നു മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നു. 2012–13 കാലയളവിൽ 1358 പരിശോധനയാണ് നടന്നത്. 2016–17 വർഷത്തിൽ 5497 പരിശോധന നടന്നു. കഴിഞ്ഞ വർഷം നടത്തിയത് 44,676 പരിശോധനയാണ്. ഹോട്ടലുകളുടെ ശുചിത്വം വിലയിരുത്താനുള്ള…

Read More

വ്യാജ സർട്ടിഫിക്കറ്റ്; പ്രൈവറ്റ് സെക്രട്ടറിയുടെ മകന് നൽകിയത് നിയമപ്രകാര രേഖയെന്ന് ആരോഗ്യമന്ത്രി

പേഴ്‌സണൽ സെക്രട്ടറിയുടെ മകനെതിരെയുള്ള ആരോപണങ്ങളിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. തന്റെ പേഴ്‌സണൽ സെക്രട്ടറിയുടെ മകൻ കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സ തേടിയിരുന്നു. ഇതിന്റെ രേഖകൾ ആശുപത്രിയിലുണ്ട്. നിയമപരമായി തന്നെയാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്നും വീണ ജോർജ് പ്രതികരിച്ചു. ഗുരുതര തെറ്റാണ് സംഭവിച്ചത്. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിൽ തുടർ നടപടികളുണ്ടാകും. പേഴ്‌സണൽ സെക്രട്ടറിയുടെ മകൻ കൊവിഡാന്തര ചികിത്സയ്ക്കായാണ് മെഡിക്കൽ കോളജിലെത്തിയത്. സർട്ടിഫിക്കറ്റ് നൽകിയത് കോളജിൽ ഹാജരാക്കാനാണ്. വിദ്യാർത്ഥിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു….

Read More

സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി

ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ച് സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാൻ രണ്ടാഴ്ച കൂടിയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് നിലവിൽ സാവകാശം അനുവദിച്ചിരിക്കുന്നത്. എല്ലാ രജിസ്റ്റേർഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി…

Read More

മായം ചേർക്കുന്നത് ക്രിമിനൽ കുറ്റം; സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉടനെന്ന് മന്ത്രി

സംസ്ഥാനത്ത് ദിവസങ്ങൾക്കുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ച സാഹചര്യത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മായം ചേർക്കുന്നത് ക്രിമിനൽ കുറ്റം. കാസർഗോഡ് പെൺകുട്ടി മരിച്ചതിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണം. ഭക്ഷണത്തിൽ മായം ചേർക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ പിന്നെ തുറക്കാൻ കഴിയില്ല. സംസ്ഥാനത്ത് മുഴുവൻ പരിശോധന അധികാരമുള്ള സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉടൻ രൂപീകരിക്കും. പ്രത്യേക ടാസ്‌ക്…

Read More

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്താൻ നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങൾക്ക് ശേഷം ചില കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിർദേശം നൽകിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ലൈസൻസ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലർന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ………………………………………… മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പായി. കത്ത് വിവാദത്തിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ രാജിവയ്ക്കുമെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന…

Read More