സമ്പർക്ക പട്ടികയിൽ ആളുകളുടെ എണ്ണം കൂടുമെന്ന് വീണാ ജോർജ്; പടക്കം പൊട്ടിച്ച് വവ്വാലിനെ ഓടിക്കരുത് എ.കെ ശശീന്ദ്രൻ

നിപ്പ സമ്പർക്ക പട്ടികയിൽ ആളുകളുടെ എണ്ണം കൂടാൻ സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. ഒരാൾക്കുകൂടി നിപ്പ സ്ഥിരീകരിച്ചുവെന്നും കലക്ടറേറ്റിൽ സർവകക്ഷി അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ മന്ത്രി പറഞ്ഞു. കോർപറേഷൻ പരിധിയിലെ ചെറുവണ്ണൂർ സ്വദേശിയായ 39 വയസ്സുകാരനാണു രോഗബാധിതൻ. ആദ്യം മരിച്ച വ്യക്തി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ ഇദ്ദേഹം ഉണ്ടായിരുന്നു. മറ്റൊരു രോഗിക്ക് കൂട്ടിരിപ്പുകാരനായി എത്തിയതാണ്. നേരിയ ലക്ഷണങ്ങൾ കണ്ടപ്പോൾ ചികിത്സയ്ക്കായി സമീപിക്കുകയായിരുന്നെന്നും വീണ പറഞ്ഞു.  ഓഗസ്റ്റ് 30ന് മരിച്ച കള്ളാട് സ്വദേശിയിൽനിന്ന് കുറെ പേർക്ക് രോഗം…

Read More

15 പേരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചെന്ന് മന്ത്രി; സമ്പർക്കപ്പട്ടിക കണ്ടെത്താൻ പൊലീസിൻറെ സഹായം തേടും

നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക മൊബൈൽ ലൊക്കേഷനിലൂടെ കണ്ടെത്താൻ പൊലീസ് സഹായം തേടാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിപ അവലോകന യോഗത്തിൽ നിർദേശം നൽകി. ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. എൻ.ഐ.വി. പൂനെയുടെ മൊബൈൽ ടീം സജ്ജമായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.  കൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മൊബൈൽ ടീമും എത്തുന്നുണ്ട്. കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ പ്ലാൻ…

Read More

തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ പുതിയ പി ജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതി

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ പുതിയ പി.ജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. 2023-24 അധ്യയന വര്‍ഷം മുതലാണ് അനുമതി. എം എസ് സി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. എട്ടു വീതം സീറ്റുകളാണ് ഓരോ നഴ്‌സിംഗ് കോളജിനും അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം എസ് സി…

Read More

തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ പുതിയ പി ജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതി

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകളില്‍ പുതിയ പി.ജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. 2023-24 അധ്യയന വര്‍ഷം മുതലാണ് അനുമതി. എം എസ് സി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. എട്ടു വീതം സീറ്റുകളാണ് ഓരോ നഴ്‌സിംഗ് കോളജിനും അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം എസ് സി…

Read More

ഈ അമീബ ‘ബ്രെയിൻ ഈറ്റർ’; മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരില്ല: മന്ത്രി

അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് ആലപ്പുഴയിൽ 10-ാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് തീർത്തും അത്യപൂർവമായ രോഗമാണെന്ന് മന്ത്രി വ്യക്തമാക്കി. ഈ അമീബ അറിയപ്പെടുന്നതുതന്നെ ‘ബ്രെയിൻ ഈറ്റർ’ എന്നാണ്. ഈ രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരില്ല. ആലപ്പുഴയിലെ വിദ്യാർഥിയുടെ കാര്യത്തിൽ സംഭവിച്ചത് തികച്ചും നിർഭാഗ്യകരമായിപ്പോയെന്നും മന്ത്രി പ്രതികരിച്ചു. ‘ഈ രോഗം ബാധിച്ചവരെല്ലാം തന്നെ മരിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഈ അസുഖം ബാധിച്ചാൽ 100 ശതമാനം…

Read More

പകർച്ചപ്പനി പ്രതിരോധം പ്രധാനം; ആരോ​ഗ്യമന്ത്രി വീണജോർജ്

മഴകനക്കുന്ന സാഹചര്യത്തിൽ പകർച്ചപ്പനിയെ ശക്തമായി പ്രതിരോധിക്കുകയാണ് പ്രധാനമെന്ന് ആരോ​ഗ്യമന്ത്രി വീണജോർജ്. വെള്ളക്കെട്ടുകളിൽ ഇറങ്ങുമ്പോൾ എലിപ്പനിയുണ്ടാക്കനുള്ള സാധ്യതയുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ, പ്രളയ ബാധിത പ്രദേശങ്ങളിൽ ഉള്ളവർ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്നും ആരോ​ഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. എല്ലാ ക്യാമ്പുകളിലും മെഡിക്കൽ ടീം പരിശോധന നടത്തുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരെ ക്യാമ്പുകളിൽ മാറ്റിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Read More

ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത; നിർദേശം നൽകി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരണം ഒഴിവാക്കാനുള്ള എല്ലാ പരിശ്രമങ്ങളും ആരോഗ്യവകുപ്പ് നടത്തും. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകി. പരിശോധനകൾ വർധിപ്പിക്കേണ്ടതാണ്. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാണെന്ന് ഉറപ്പാക്കണം.  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിങ് സെൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 3 മണിക്കൂറോളം നീണ്ടുനിന്ന…

Read More

പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല; ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി

മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളിൽ നാളെ മുതൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും പനി ക്ലിനിക്കുകൾ ആരംഭിക്കുക. പനി വാർഡുകളും ആരംഭിക്കും. ഇന്നും നാളെയുമായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.  വേനൽമഴയെ തുടർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ…

Read More

‘വാർത്ത വായിക്കുന്നതായിരുന്നില്ലേ നല്ല തൊഴിൽ’; വീണ ജോർജിനെതിരെ കെ മുരളീധരൻ

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വാർത്ത വായിക്കുന്നത് തന്നെയായിരുന്നില്ലേ നല്ല തൊഴിലെന്നും വീണ ജോർജിന് മന്ത്രിപ്പണി പറ്റിയതാണോയെന്നും മുരളീധരൻ ചോദിച്ചു. കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തിൽ കോർപ്പറേഷന്റെ അനാസ്ഥക്കെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നടത്തിയ വാഹനജാഥയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. അതേസമയം, കെഎംഎസ്‌സിഎൽ തീപിടുത്തത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചിരുന്നു. കൊവിഡ് കാലത്ത് വാങ്ങിയ ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക സമിതി അന്വേഷിക്കണമെന്നാണ്…

Read More

ആരോഗ്യമന്ത്രിയുടേത് കഴുത കണ്ണീർ, ഗ്ലീസറിൻ തേച്ചാണ് കരഞ്ഞത്; തിരുവഞ്ചൂർ

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനക്കിടെ ഡോക്ടർ വന്ദനദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. വീണ ജോർജ് നാണം കെട്ടവളെന്ന് കോട്ടയം ഡിസിസി പ്രസിഡൻറ് കുറ്റപ്പെടുത്തി. ഡിസിസിയുടെ എസ് പി ഓഫീസ് മാർച്ചിലാണ് മന്ത്രിയെ നാണം കെട്ടവൾ എന്ന് നാട്ടകം സുരേഷ് വിശേഷിപ്പിച്ചത്. ഗ്ലീസറിൻ തേച്ചാണ് വീണ ജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ കരഞ്ഞതെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിഹസിച്ചു. മന്ത്രിയുടേത് കഴുത കണ്ണീരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പി ജി ഡോക്ടർമാരും…

Read More