‘രാജിസന്നദ്ധത അറിയിച്ചു എന്നത് തെറ്റായ വാർത്ത’; സുധാകരനൊപ്പമെന്ന് വി ഡി സതീശൻ

കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായഭിന്നത ഇല്ലെന്നും അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് സർക്കാരിന് എതിരായ സമരത്തിൽ നിന്ന് ഫോക്കസ് മാറ്റാനെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ചു എന്നത് തെറ്റായ വാർത്തയാണ്. നാക്കുപിഴ പറ്റിയെന്ന അദ്ദേഹത്തിന്റെ വിശദീകരണം പാർട്ടി സ്വീകരിച്ചതാണ്. കത്ത് കൊടുത്തു എന്ന് പറയുന്നതൊക്കെ ശൂന്യാകാശത്ത് നിന്നെത്തിയ പച്ചക്കള്ളമാണ്. സുധാകരന് എല്ലാവരുടെയും പിന്തുണയുണ്ടെന്നും സതീശൻ പറഞ്ഞു. തെറ്റായ വാർത്തകളും നുണകളും പ്രചരിപ്പിക്കുന്നത് സർക്കാരിനെ രക്ഷപ്പെടുത്താനാണെന്നും സതീശൻ കൂട്ടിച്ചേർത്തു. മുൻ പ്രതിപക്ഷനേതാവ് രമേശ്…

Read More

കണ്ണൂര്‍ വി സിയെ നിയമിച്ചത് മുഖ്യമന്ത്രിയും ഗവര്‍ണറും ഗൂഢാലോചന നടത്തി

കണ്ണൂര്‍ സര്‍വകലാശാല വി സിയുടെ നിയമനം മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായി നടത്തിയ അപ്പോയിന്‍മെന്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്ന് മുഖ്യമന്ത്രി നേരില്‍ പോയി ഇത് എന്റെ സ്വന്തം ജില്ലയാണ്, എന്റെ വൈസ് ചാന്‍സലറെ വെക്കണമെന്ന് ഗവര്‍ണറുടെ കാലുപിടിച്ചപ്പോള്‍ എവിടെപ്പോയി പിണറായിയുടെ സംഘപരിവാര്‍ വിരുദ്ധതയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സംഘപരിവാറിന്റെ കേരളത്തിലെ പ്രതിനിധിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്ന ഈ ഗവര്‍ണറുമായി ചേര്‍ന്നാണ് ഈ സര്‍വകലാശാലകളിലെ നിയമവിരുദ്ധമായ നിയമനങ്ങളെല്ലാം നടത്തിയിട്ടുള്ളത്. യുജിസി നിയമം ലംഘിച്ചുകൊണ്ടാണ്,…

Read More

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: വി.ഡി സതീശന്‍

ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന്  പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇഷ്ടക്കാരനായ വൈസ് ചാന്‍സലറെ നിയമിക്കാന്‍ ഗവര്‍ണറെ സമീപിച്ചത് കേരള ചരിത്രത്തില്‍ ഉണ്ടാകാത്ത സംഭവമാണെന്ന് സതീശന്‍ പറഞ്ഞു. ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാമെന്നും എന്നാല്‍ ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിട്ടുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കാന്‍ തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും സതീശന്‍ പറഞ്ഞു. രണ്ട് കൂട്ടരും നടത്തുന്നത് നാടകമാണ്. കണ്ണൂർ സർവകലാശാല വിഷയം ഉയർത്തി കൊണ്ടുവന്നത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി…

Read More