എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ സംഭവം ; കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു. യാത്ര മുടങ്ങിയാൽ ജോലി നഷ്ടപ്പെടുന്നവരുൾപ്പെടെ ഇന്നുതന്നെ വിദേശത്ത് എത്തേണ്ടവരാണ് യാത്രക്കാരിൽ പലരും. വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം റദ്ദായത് യാത്രക്കാർ അറിയുന്നത്. മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർക്ക് ഭക്ഷണവും താമസവും നൽകാൻ പോലും എയർ ഇന്ത്യ തയാറാകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ…

Read More

‘ബിജെപിയെ പേടിച്ചാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തത്, രഹസ്യ വിദേശയാത്ര എന്തിന്?’; വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശയാത്രയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്, ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാൻ ഇറങ്ങിയിരിക്കുന്നത്, ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്, മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാൽ മുഖ്യമന്ത്രി…

Read More

‘കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ’; ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് സതീശൻ

ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത്. എന്നിട്ടിപ്പോള്‍ കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ്. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും വിഡി സതീശൻ പറഞ്ഞു. ഇപി ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വിഡി സതീശൻ രം​ഗത്തെത്തിയത്.  സിപിഎം ജീർണത ബാധിച്ച പാർട്ടിയായി മാറിയോ?. ഇപി- ജാവദേക്കർ കൂടിക്കാഴ്ച്ച എന്തിന്?.രാഷ്ട്രീയമോ ബിസിനസോ ?. കരുവന്നൂർ അന്വേഷണം കടുപ്പിച്ചത് വോട്ടിനായാണ്. ഇപ്പോൾ അറസ്റ്റ്…

Read More

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: വി.ഡി സതീശന്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേരത്തെ എല്‍.ഡി.എഫ്, യു.ഡി.എഫിനെതിരേ പ്രയോഗിച്ച ആയുധം അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്‌. യു.ഡി.എഫിലെ രണ്ട് നേതാക്കള്‍ ബിജെപിയിലെത്തിയപ്പോള്‍ വിമര്‍ശിച്ച എല്‍.ഡി.എഫിന് അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയെന്നും വോട്ടുരേഖപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം പറഞ്ഞു.  

Read More

ഡൽഹി ലഫ്.ഗവർണറുടെ കേരള സന്ദർശനം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് നല്‍കി. ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഡൽഹി ലഫ് ഗവർണർ സഭ നേതാക്കളെ കണ്ടതിൽ എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും പ്രതികരിച്ചിരുന്നു. ബിജെപിയുടെ കളിപ്പാവകളായ ഗവർണർമാർ…

Read More

യുഡിഎഫ് തോറ്റാൽ ഉത്തരവാദി ഞാൻ, കേരളത്തിൽ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽ; വിഡി സതീശൻ

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ത്രികോണ മത്സരം തൃശ്ശൂരിൽ മാത്രമാണെന്നും 20 ൽ 20 സീറ്റും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കേരളത്തിൽ നിന്ന് ഇടത് എംപിമാർ ജയിച്ചാൽ അവർ കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുണ്ടായാൽ രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും ചോദിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫ്…

Read More

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നടത്തുന്ന ആക്ഷേപം സിപിഎം ഏറ്റെടുത്തു; വി.ഡി. സതീശൻ

രാഹുൽ ഗാന്ധിയെ വ്യക്തിഹത്യ നടത്താൻ ബിജെപി നടത്തുന്ന ആക്ഷേപം സിപിഎം ഏറ്റെടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ബിജെപിയേക്കാൾ അലോസരപ്പെടുത്തുന്നത് സിപിഎമ്മിനെയാണെന്നും സതീശൻ പറഞ്ഞു. പിണറായിക്കും മോദിക്കും ഒരേ സ്വരമാണ്. രാഹുൽ ഒളിച്ചോടിയെന്ന് മോദി പറയുന്നു, പിണറായിയും അതു തന്നെ പറയുന്നു. രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധിയാണ്. എതിർക്കുന്നവരുടെയെല്ലാം സമനില തെറ്റിയെന്ന് പിണറായി പറയുന്നു. എന്റെ സമനില തെറ്റിയെന്ന് ഒൻപതു തവണയാണ് മുഖ്യമന്ത്രി പറഞ്ഞത്, ഞാൻ എണ്ണി. ഇങ്ങനെല്ലാവരുടെയും സമനില തെറ്റിയെന്നു…

Read More

ബിജെപിക്കൊപ്പം ഇലക്ടറല്‍ ബോണ്ട് വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; വിഡി സതീശന്‍ പെരുംനുണയന്‍; വി ശിവന്‍കുട്ടി

 പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പെരുംനുണയന്‍ ആണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങി എന്ന് പറഞ്ഞ വി ഡി സതീശനെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.  ‘സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. ഇത് തെളിയിക്കാമെന്നും സതീശന്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു. ആര്‍ജ്ജവമുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണെങ്കില്‍ ഇക്കാര്യം തെളിയിക്കാന്‍ സതീശന്‍ തയ്യാറാകണം. ബിജെപിക്കൊപ്പം ഇലക്ടറല്‍ ബോണ്ട് വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ…

Read More

സ്‌ കൂള്‍ ഉച്ചഭക്ഷണത്തിന് ഗുണനിലവാര പരിശോധന വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.ഡി.സതീശന്‍

സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.  ∙കത്തിന്റെ പ്രസക്തഭാഗം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും നിയമം അനുശാസിക്കുന്നതു കൊണ്ട് മാത്രം വിതരണം ചെയ്യുന്നതിനാല്‍ ഭക്ഷ്യ സുരക്ഷ…

Read More

ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം; ബിജെപിക്ക് മുഖ്യമന്ത്രി കുടപിടിക്കുന്നു: വി.ഡി സതീശൻ

കോൺഗ്രസ് മുക്ത ഭാരതത്തിനായി ബി.ജെ.പിക്ക് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ​ഗാന്ധിക്കെതിരെയും കോൺ​ഗ്രസിനെതിരെയും നട്ടാൽ മുളക്കാത്ത നുണകൾ പറഞ്ഞ് ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ചുറ്റും നിൽക്കുകയാണ്. ഭയമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ ഭരിക്കുന്നത്. പേടിച്ചാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും കേന്ദ്ര ഭരണകൂടത്തെ പ്രീതിപ്പെടുത്താനാണ് കോൺ​ഗ്രസ്-രാഹുൽ ​ഗാന്ധി വിരുദ്ധത പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി കേരളത്തേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പറയാൻ കഴിയാത്ത ദയനീയമായ അവസ്ഥയിലാണ് കേരളത്തിൻ്റെ…

Read More