മുഖ്യമന്ത്രിയുടെ ദുരിത്വാ ശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം, ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നു; വിഡി സതീശൻ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപ്പോൾ അതിനുള്ള സമയമല്ല. വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്‌സഭയിലും എംപിമാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇപ്പോൾ സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല. മുഖ്യമന്ത്രിയുടെ ദുരിത്വാ ശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും ദുരിതാശ്വാസ നിധിയിലെ കണക്കുകൾ സുതാര്യമായിരിക്കണമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. ദുരിതബാധിതർക്കായി കെപിസിസി നൂറ് വീട് വച്ച് നൽകുമെന്നും വിഡി…

Read More

മിഷൻ 25 നെ ചൊല്ലിയുള്ള തർക്കം; പരാതിയുമായി എഐസിസിക്ക് മുന്നിൽ സുധാകരനും സതീശനും

മിഷൻ 25 നെ ചൊല്ലിയുള്ള തർക്കത്തിൽ എഐസിസിക്ക് മുന്നിൽ പരാതികളുമായി സുധാകരനും സതീശനും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന വാർത്താസമ്മേളനം മുതൽ, തന്നെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചതെന്നാണ് കെ സുധാകരൻറെ പ്രധാനപരാതി. മിഷൻ 25 അട്ടിമറിക്കുന്ന നിലപാടാണ് കെപിസിസി നേതൃത്വത്തിൻറെതെന്ന് സതീശൻറെ പരാതിയിൽ പറയുന്നു. കേരളത്തിൻറെ ചുമതലുള്ള ജനറൽസെക്രട്ടറി ദീപാദാസ് മുൻഷിയെയാണ് ഇരുവരും പരാതി അറിയിച്ചത്. കെ സുധാകരൻ യുകെയിലേക്ക് പോയതിനാൽ എഐസിസിയുടെ അനുനയ ചർച്ച ഇനിയും നീളും. മിഷൻ 25 ൻറെ ചുമതല…

Read More

ഉള്ളതും ഇല്ലാത്തതും മാധ്യമങ്ങൾക്ക് നൽകുന്നവർ ശത്രുക്കൾ: വിഡി സതീശൻ

കോൺഗ്രസ് പാർട്ടിയിൽ തർക്കമെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് ചിലരുടെ രോഗമാണ്. ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്ന പാർട്ടി പ്രവർത്തകർ ബന്ധുക്കളല്ല, ശത്രുക്കളാണെന്നും വിഡി സതീശൻ പറഞ്ഞു. മാധ്യമങ്ങൾ വാർത്ത കിട്ടിയാൽ കൊടുക്കും. ദൈവം പോലും വിമർശിക്കപ്പെടുന്ന കാലമാണെന്നും സതീശൻ പറഞ്ഞു. വിമർശനം നല്ലതാണ്. വിമർശനം ശരിയാണെങ്കിൽ തിരുത്തും. അല്ലെങ്കിൽ വിമർശിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കും. നേതാക്കൾ സ്വയം നവീകരണത്തിനു വിധേയരാകണം. എന്നാൽ വിമർശനം മനപ്പൂർവം ആകരുത്. അത് ഗുണപ്രദമാകണം. മാധ്യമങ്ങൾക്ക് വാർത്തകൾ…

Read More

കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ല; ചെറിയ വീഴ്ചകൾ സ്വാഭാവികമെന്ന് കെസി വേണുഗോപാൽ

സംസ്ഥാനത്ത് കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തെറ്റായ വാർത്തകൾ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ചെറിയ കാര്യങ്ങൾ പർവതീകരിക്കുകയാണ്. ഇതിനെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകും. ഒത്തിരി കാര്യങ്ങൾ ചെയ്യുമ്പോൾ ചെറിയ വീഴ്ചകൾ ഉണ്ടാകും. അത് പർവതീകരിക്കണ്ട കാര്യമില്ല. ചെറിയ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവർക്കെതിരെ നടപടി ഉണ്ടാകും. വിഡി സതീശൻ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ല. കെ സുധാകരനും വിഡി സതീശനും പാർട്ടിക്ക് ഒരുപാട് സംഭാവനകൾ നൽകിയ ആളുകളാണ്. ഒരുമിച്ചാണ് ഇരുവരും…

Read More

സതീശനെതിരെ വിമര്‍ശനം ഉയര്‍ന്നത് കൊണ്ടാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്: കെ സുധാകരൻ

വിഡി സതീശനെതിരെ വിമര്‍ശനം ഉയര്‍ന്നത് കൊണ്ടാണ് മിഷൻ 25 യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വയനാട് യോഗത്തിലെ തീരുമാനങ്ങളെ  ചൊല്ലി പാർട്ടിയിൽ തർക്കമുണ്ട്. ചില നേതാക്കൾ തിരുത്തൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ നേതൃത്വം അംഗീകരിച്ച നേതാക്കൾക്ക് തന്നെയാണ് ജില്ലകളുടെ ചുമതല നൽകിയിരിക്കുന്നത്. തർക്കമുണ്ടായ ഇടങ്ങളിൽ ചുമതലകൾ മാറ്റിയിട്ടുണ്ട്. കെ പി സി സി യോഗത്തിൽ വിമർശനം ഉയർന്നുവെന്നത് ശരിയെന്നും സുധാകരൻ ദില്ലിയിൽ പറഞ്ഞു. മിഷൻ 2025 ന്റെ പേരിലെ തർക്കമാണ് സംസ്ഥാന കോൺഗ്രസിൽ…

Read More

അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർഅഞ്ഞാഴി എന്നാണ് എംബി രാജേഷ് പറയുന്നത്; പ്രതികരണവുമായി സതീശൻ

തദ്ദേശ മന്ത്രിയുമായുള്ള കത്ത് വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്.അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർഅഞ്ഞാഴി എന്നാണ് എംബി രാജേഷ് പറയുന്നത്. മഴക്കാല പൂർവ്വ ശുചീകരണത്തിൽ സര്‍ക്കാരിന് വൻ വീഴ്ച.ഹരിത കർമ്മ സേനയോട് ഒരു വിരോധവും ഇല്ല. സേവനങ്ങൾക്ക് യൂസർഫീ നിർബന്ധമാക്കിയ സർക്കാരിന്‍റെ  നടപടി തെറ്റാണ്. വിവാദങ്ങളിലേക്ക് ഹരിത കർമ്മ സേനയെ വലിച്ചിടുന്നത് കുശാഗ്ര ബുദ്ധിയാണ്. മറുപടി പറയാൻ കാണിക്കുന്ന ബുദ്ധി സ്വന്തം വകുപ്പിനെ നന്നാക്കാൻ വിനിയോഗിക്കാമായിരുന്നു. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം പൂർണ്ണമായും സഹകരിക്കും….

Read More

‘നിരാശാജനകമായ ഒരു മറുപടിയായിപ്പോയി അങ്ങയുടേത്’; വി ഡി സതീശന് മറുപടിയുമായി എം ബി രാജേഷ്

കേരളത്തിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് മന്ത്രി എം ബി രാജേഷും പ്രതിപക്ഷനേതാവ് വി ഡി സതീശനും തുറന്ന കത്തിലൂടെ പോര് തുടരുന്നു. കത്തിന് വി ഡി സതീശൻ നൽകിയ മറുപടിക്ക് പ്രതികരണവുമായി എം ബി രാജേഷ് വീണ്ടും എത്തിയിരിക്കുകയാണ്. ‘ഇത്രയും ഹൃദയച്ചുരുക്കം വേണോ’ എന്ന തലക്കെട്ടിലാണ് മന്ത്രി പ്രതിപക്ഷനേതാവിന് മറുപടിയെഴുതിയിരിക്കുന്നത്. എം ബി രാജേഷിന്റെ മറുപടി ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ, എന്റെ തുറന്ന കത്തിനുള്ള അങ്ങയുടെ മറുപടി ശ്രദ്ധയോടെ വായിച്ചു. ‘അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വിമർശനത്തിന് അതീതരാണ് എന്ന…

Read More

പലപ്പോഴും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സഭയിൽ പറയുന്നതെന്ന് എം.ബി രാജേഷ്; ആ ചാപ്പ എന്റെ മേല്‍ കുത്തേണ്ടെന്ന് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിമാരായ എംബിരാജേഷും ആര്‍.ബിന്ദുവും തമ്മില്‍ നിയമസഭയില്‍ വാക്പോര്.പ്രതിപക്ഷ നേതാവ് പലപ്പോഴും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സഭയിൽ പറയുന്നതെന്ന് എംബിരാജേഷ് കുറ്റപ്പെടുത്തി.അത് തിരുത്താൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷ നേതാവ് വഴങ്ങാറില്ല.പരിഹാസവും പുച്ഛവുമാണ് പ്രസംഗത്തിൽ. അത് തിരുത്തണം.തിരുത്തൽ നിങ്ങൾക്കുമാകാമെന്ന് മന്ത്രി പറഞ്ഞു.തനിക്കെതിരെ പ്രതിപക്ഷ നേതാവ് വിരൽചൂണ്ടി ധിക്കാരത്തോടെ പ്രസംഗിച്ചതിൽ പ്രതിഷേധിക്കുന്നുവെന്ന് മന്ത്രി ആർ.ബിന്ദുവും പറഞ്ഞു.ആരോഗ്യകരമായ ചർച്ചയും സമീപനവുമാണ് പ്രതീക്ഷിക്കുന്നതെന്നും ,പക്ഷെ അതുണ്ടാകാറില്ലെന്ന് സ്പീക്കറും പറഞ്ഞു. രണ്ടു മന്ത്രിമാർക്കെതിരെ എന്തെങ്കിലും മോശമായി പറഞ്ഞതായി ചൂണ്ടിക്കാണിച്ചാൽ തിരുത്താമെന്ന് വിഡി…

Read More

‘സിപിഎമ്മിന് ജീർണത ബാധിച്ചു’; പി ജയരാജന് എതിരായ വെളിപ്പെടുത്തലിൽ വിഡി സതീശൻ

പി ജയരാജനെതിരായ വെളിപ്പെടുത്തൽ പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന് ജീർണത ബാധിച്ചെന്ന് തങ്ങൾ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. പി ജയരാജന് എതിരായ വെളിപ്പെടുത്തലിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. ഇപ്പോൾ മനു തോമസിന്റെ ജീവന് ഭീഷണിയുണ്ട്. ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കുണ്ട് എന്ന് പറഞ്ഞ ആകാശ് തില്ലങ്കേരി ഇപ്പോൾ പാർട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലാണ്. ആകാശ് തില്ലങ്കേരിക്ക് ട്രോഫി കൊടുത്ത നേതാവാണ്…

Read More

ടി.പി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകിയാൽ മുഖ്യനും മന്ത്രിമാർക്കും പുറത്തിറങ്ങാനാകില്ല; ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വിഡി സതീശൻ

ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകിയാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറത്തിറങ്ങാനാകാത്തവിധം പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടി.പി കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കാനുള്ള നീക്കം സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ടി.പി. കേസിൽ ഒരു വിട്ടുവീഴ്ചയും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ വി.ഡി സതീശൻ, സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അതിനെ എതിർക്കുമെന്നും പറഞ്ഞു. സഭയിൽ മുഖ്യമന്ത്രി പറയേണ്ട മറുപടിയാണ് സ്പീക്കർ…

Read More