
എൽദോസിനെ ഫോണിൽ കിട്ടുന്നില്ല, പാർട്ടി സ്ത്രീപക്ഷത്ത്; വി ഡി സതീശൻ
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മിൻറെ ക്ലീഷേ ന്യായീകരണത്തിന് കോൺഗ്രസില്ലെന്നും കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണെന്നും വി ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് ഒരു തരത്തിലും പ്രതിരോധിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിൻറെ വിശദീകരണം കേൾക്കുക എന്നത് സാമാന്യ മര്യാദയാണ് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ബലാത്സംഗ കേസിൽ എംഎൽഎയുടെ മുൻകൂർ ജാമ്യപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എൽദോസിന് ഒളിവിൽ പോകേണ്ട ആവശ്യമില്ലെന്നും ഇന്നോ നാളെയോ അദ്ദേഹത്തിന്റെ വിശദീകരണം ലഭിക്കുമെന്നും…