
‘ജനവാസകേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാർ’: വിഡി സതീശൻ
ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തികഞ്ഞ അനാസ്ഥയും കെടുകാര്യസ്ഥതയും കാണിച്ച സർക്കാർ, ബഫർ സോണിൽ വീണിടത്ത് കടന്ന് ഉരുളുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ‘ജനങ്ങളെ ദ്രോഹിക്കുന്ന ഉത്തരവാണ് സർക്കാർ ഇറക്കിയത്. ഉമ്മൻ ചാണ്ടി സർക്കാർ ഭംഗിയായി ചെയ്ത കാര്യങ്ങൾ പിണറായി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാക്കി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഇനിയും മറുപടി നൽകിയിട്ടില്ല. ദേശീയ ശരാശരിയേക്കാൾ വനം കേരളത്തിലുണ്ട്. ജനസാന്ദ്രത കൂടുതൽ, വാസഭൂമിയുടെ കുറവ്…