‘കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം’; ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചെന്ന് ഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് വി.ഡി സതീശൻ

ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചെന്ന് ഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്ന്. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദമാണ് പി ജയചന്ദ്രന്‍റേതെന്ന് വി ഡി  സതീശൻ അനുസ്മരിച്ചു. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്‍റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിൽക്കുന്ന ഓര്‍മ്മകളായി പി ജയചന്ദ്രന്‍ മടങ്ങുന്നു. ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചു. ‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ’…

Read More

കെ എഫ് സിയുടെ നിക്ഷേപത്തിന് പിന്നിൽ കമ്മീഷൻ ഇടപാട് ; ധനമന്ത്രിമാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കെഎഫ്‌സിയിലെ പാർട്ടി ബന്ധുക്കളുടെ കമ്മീഷൻ ഇടപാടാണ് ആർസിഎഫ്എൽ നിക്ഷേപത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിൻ്റെ അറിവോടെയാണ് ഇത് നടന്നത്. കരുതൽ ധനം സൂക്ഷിക്കണം എന്ന വ്യവസ്ഥ ലംഘിച്ചാണ് നിക്ഷേപം നടത്തിയത്. സെബിയുടെ ഗ്യാരൻ്റി ഇല്ലെന്ന് നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ പ്രോസ്‌പെക്ടസിൽ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ ബാങ്കിൽ സൂക്ഷിച്ചിരുന്ന കരുതൽ ധനമാണ് അനിൽ അംബാനിയുടെ മുങ്ങി കൊണ്ടിരുന്ന സ്ഥാപനത്തിൽ കെഎഫ്‌സി നിക്ഷേപിച്ചതെന്ന് വിഡി സതീശൻ. വെറും 0.21…

Read More

സനാതന ധർമ്മം അശ്ലീലമെന്ന എം.വി ഗോവിന്ദൻ്റെ പരാമർശം; അജ്ഞ മൂലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

സനാതന ധർമ്മം അശ്ലീലം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതെന്നും. അത് അജ്ഞത ആണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയും സിപിഎമ്മും സനാതന ധർമ്മത്തെ സംഘപരിവാറിന് കൊടുക്കുകയാണ്. സനാതനധർമ്മമെന്നത് സംഘപരിവാറിന്‍റെ കീഴിൽ കൊണ്ട് കെട്ടാനുള്ള ഗൂഢ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച് കയറുന്നത് സംബന്ധിച്ച വിവാദം അതാത് സമുദായങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കണം. അല്ലാതെ പൊതു ചർച്ച അല്ല വേണ്ടത്. മുഖ്യമന്ത്രി അഭിപ്രായം പറയുന്നതിൽ തെറ്റില്ല. എന്നാൽ സനാതന ധർമ്മം ചാതുർവർണ്യം…

Read More

തോമസ് ഐസക് അഴിമതിയെ ന്യായീകരിക്കുകയാണ്; കെഎഫ്‌സി അഴിമതിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.ഡി സതീശൻ

കേരള ഫിനാൻഷ്യൽ കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുൻ ധനമന്ത്രി തോമസ് ഐസക് അഴിമതിയെ ന്യായീകരിക്കുകയാണ്. നിയമവിരുദ്ധമായതാണ് അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപം നടത്തിയതെന്നും ഇതിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് ഡയറക്ടർ ബോർഡ് യോഗം ചേർന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  ഡയറക്ടർ ബോർഡിൻ്റെ അനുമതിയില്ലാതെ നിക്ഷേപം നടത്തിയത് നിയമ ലംഘനമാണ്. ഈ നിക്ഷേപം അനിൽ അംബാനിയുടെ കമ്പനികൾ പൊളിയുന്ന കാലത്താണ് നടത്തിയത്. ആർസിഎൽ എന്ന മാതൃ…

Read More

എൻഎസ്എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചതിൽ സന്തോഷം ; സംഘപരിവാറിനെ അകത്ത് കടത്താത്ത സംഘടനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

രമേശ് ചെന്നിത്തലയെ എൻഎസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിച്ചാൽ ഗുണം കോൺഗ്രസിനാണ്. സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എൻഎസ്എസിൻ്റേത്. 2026 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശൻ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫിനെ തിരികെ കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നത്. അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഇതിന് മുൻപ് ശശി തരൂരിനെയും കെ മുരളീധരനെയും എൻഎസ്എസ് വിളിച്ചിട്ടുണ്ട്. ശിവഗിരിയിലെ…

Read More

ചേവായൂർ ആവർത്തിച്ചാൽ കേരളത്തിലെ സഹകരണ ബാങ്കുകൾ മാലപ്പടക്കം പോലെ തകരും ; സർക്കാരിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കോഴിക്കോട് ചേവായൂരിൽ സംഭവിച്ചത് പോലുള്ള അട്ടിമറി ഇനി മറ്റേതെങ്കിലും സഹകരണ ബാങ്കിൽ ആവർത്തിച്ചാൽ കേരളത്തിലെ സഹകരണ ബാങ്കുകൾ മാലപ്പടക്കം പോലെ തകരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതു പോലുള്ള സംഭവങ്ങൾ ഇനിയും ഉണ്ടായാൽ ബാങ്കുകളിൽ നിന്നും നിക്ഷേപിച്ച പണം കോൺഗ്രസ് അനുഭാവികൾ കൂട്ടത്തോടെ പിൻവലിക്കും. അങ്ങനെയെങ്കിൽ അതിന്റെ ഉത്തരവാദിത്വം പിണറായി വിജയനും സിപിഐഎമ്മിനും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേവായൂർ സർവീസ് സഹകരണ ബാങ്ക് അട്ടിമറിയിൽ പ്രതിഷേധിച്ചുള്ള കോൺഗ്രസിന്റെ കമ്മീഷണർ ഓഫീസ് മാർച്ച് കോഴിക്കോട് ഉദ്ഘാടനം…

Read More

‘ഭൂരിപക്ഷ വർഗീയതയെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നു’ ; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭൂരിപക്ഷ വര്‍ഗീയതയെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ വര്‍ഗീയതയെയായിരുന്നു മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഓന്തിനെ പോലെ നിറം മാറിയെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാടും വയനാടും ചേലക്കരയിലും രാഷ്ട്രീയ മത്സരമാണ് നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എസ്‍ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ല. അവര്‍ക്കൊപ്പമുള്ള ഫോട്ടോ ആര്‍ക്കും എടുക്കാം. പിണറായിയ്ക്കൊപ്പം എസ്‍ഡിപിഐ നേതാക്കളുള്ള ഫോട്ടോ ഉണ്ട്. അത് വേണമെങ്കില്‍ കാണിച്ചുതരാം. എസ്‍ഡിപിഐയോടുള്ള…

Read More

ദൗര്‍ബല്യം പരിശോധിക്കും; ചേലക്കരയിലെ പ്രചാരണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് വി.ഡി സതീശൻ

ചേലക്കര തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലഹം. പാലക്കാടിനേക്കാള്‍ മെച്ചപ്പെട്ട പ്രചാരണം നടത്തിയിട്ടും ചേലക്കരയില്‍ തോറ്റത് സംഘടനാ ദൗര്‍ബല്യം കൊണ്ടാണെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തിയപ്പോള്‍ ദൗര്‍ബല്യം പരിശോധിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. തോല്‍ക്കുമെന്ന് ഉറപ്പായ സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിച്ചെന്ന വിമര്‍ശനം ഉയ‍ർത്തി പ്രാദേശിക നേതാക്കളും രംഗത്തെത്തി.  ചേലക്കരയിലുണ്ടായ തോൽവി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ചേലക്കരയിലെ പരാജയവും വയനാട്, പാലക്കാട് വിജയങ്ങളും പരിശോധിക്കും. നേതൃത്വമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. നേതൃത്വത്തിനും അതുകൊണ്ട് ഉത്തരവാദിത്തമുണ്ട്. രമ്യ ഹരിദാസ് അവിടെ എംപിയായിരുന്ന…

Read More

ബിജെപിയെ ജയിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്, ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവാണ് വിജയം; വി.ഡി സതീശന്‍

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിന് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ഇരട്ടിയിലധികം വോട്ടുകളാണ് ലഭിച്ചത്. എന്നിട്ടും ഭരണവിരുദ്ധ വികാരമില്ല എന്നാണ് സിപിഎം വിശ്വസിക്കുന്നത്. അങ്ങനെ തന്നെ അവര്‍ വിശ്വസിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. ബിജെപിയെ ദുര്‍ബലപ്പെടുത്താനല്ല കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പരാജയപ്പെടുത്താനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്. ഞങ്ങളുടെ പ്രതീക്ഷയ്ക്കുമപ്പുറമുള്ള വിജയമാണിത്. ബിജെപിയും സിപിഎമ്മും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിനെതിരായ ജനവിധിയാണിത്. കൂട്ടായ…

Read More

‘കള്ളപ്പണത്തിന് മുകളിലിരിക്കുന്ന താപസനാണ് കെ.സുരേന്ദ്രൻ’ ; കണ്ടകശനി പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കൊട്ടിക്കലാശം ആയപ്പോഴേക്കും യുഡിഎഫ് ആവേശക്കൊടുമുടിയിലാണെന്നും ഇതുവരെ കണ്ടതിലും മികച്ച ടീം വര്‍ക്ക് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരോട് നന്ദി പറയുകയാണെന്നും പാലക്കാട് രാഹുലിന്‍റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കെ സുരേന്ദ്രന്‍റെ കണ്ടകശനി പരാമര്‍ശത്തിനും വിഡി സതീശൻ മറുപടി നൽകി.കള്ളപ്പണത്തിന്‍റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചതെന്നും വിഡി സതീശൻ പറ‍ഞ്ഞു. വിഡി സതീശൻ കണ്ടകശനിയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ പരിഹാസം. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതുമായി…

Read More