‘എ ഐ ക്യാമറയിലെന്ന പോലെ കെ ഫോണിലും വൻ അഴിമതി’; ആരോപണവുമായി വി ഡി സതീശൻ

കെ ഫോൺ പദ്ധതിയിൽ വ്യാപക അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റോഡ് ക്യാമറ മാതൃകയിൽ കെ ഫോണിലും വലിയ അഴിമതി നടന്നതായി വി ഡി സതീശൻ ആരോപിച്ചു. ബെല്ല്, എസ് ആർ ഐ ടി, റെയിൽ ടെൽ എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിനാണ് കെ ഫോൺ പദ്ധതി നടപ്പാക്കുന്നതിനുള്ള കരാർ ലഭിച്ചത്. എ ഐ ക്യാമറ തട്ടിപ്പ് നടത്തിയ എസ് ആർ ഐ ടി എന്ന കമ്പനി കെ ഫോണിലുമുണ്ട്. എസ് ആർ ഐ…

Read More

എ ഐ ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ശോഭ സുരേന്ദ്രൻ

എ.ഐ. ക്യാമറ ഇടപാടിൽ ടെൻഡർ ഏറ്റെടുത്തയാൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍റെ ഭാര്യാ പിതാവിന്‍റെ ബിനാമിയാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിത്തെന്നും ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകുമെന്നും അവർ പറഞ്ഞു. ക്യാമറ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യാപിതാവിനുള്ള ബന്ധം പ്രതിപക്ഷ നേതാക്കൾ ഇതുവരെ പറയുന്നില്ലെന്നും മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നതെന്നും…

Read More

എ.ഐ ക്യാമറ പദ്ധതി രണ്ടാം ലാവലിന്‍ ഇടപാട്; സര്‍ക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് വി.ഡി. സതീശന്‍

റോഡുകളിൽ എ.ഐ ക്യാമറ സ്ഥാപിച്ച സർക്കാരിന്റെ പദ്ധതി രണ്ടാം ലാവലിന്‍ ഇടപാടാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് എഐ ക്യാമറകൾക്കുള്ള ടെൻഡർ നൽകിയതെന്നും പദ്ധതിയെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച സതീശൻ സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങളും ഉന്നയിച്ചു.  1) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് അനുസരിച്ച് സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പിനിക്കും കച്ചവടക്കാരനും മാത്രമേ ടെൻഡർ നൽകാൻ സാധിക്കുകയുള്ളു എന്ന് പറയുന്നുണ്ട്. എന്നാൽ എഐ…

Read More

സംസ്ഥാനത്തെ ക്രൈസ്തവർക്ക് കാപട്യ നിലപാട് തിരിച്ചറിയാം; വി ഡി സതീശൻ

ബിജെപി നേതാക്കളുടെ മതമേലധ്യക്ഷന്മാരുമായുള്ള സന്ദർശനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ ക്രൈസ്തവർക്ക് കാപട്യ നിലപാട് തിരിച്ചറിയാമെന്ന് വി ഡി സതീശൻ പറഞ്ഞു. രാജ്യത്ത് ക്രൈസ്തവർക്ക് എതിരെ ആക്രമണങ്ങളും ക്രൈസ്തവ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. മതമേലധ്യക്ഷന്മാർക്ക് ബിജെപി അനുകൂല നിലപാടുണ്ടെന്ന് തോന്നുന്നില്ല. അങ്ങിനെ ഒരു നിലപാട് എടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ആട്ടിൻ തോലിട്ട ചെന്നായയെപ്പോലെയാണ് ബിജെപി നിലപാടെന്ന് ക്രൈസ്തവർക്കറിയാം.  ക്രൈസ്തവ സഭ ബിജെപി അനുകൂല നിലപാട് എവിടെയും സ്വീകരിച്ചിട്ടില്ല. വിചാരധാര പഴയ നിലപാടാണെന്ന് ആർഎസ്എസ്…

Read More

‘ഹർജിക്കാരനെ ലോകായുക്ത തെരുവു നായയോട് ഉപമിച്ചത് പദവിക്ക് നിരക്കാത്തത്’; വി.ഡി.സതീശൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതിനെതിരെ ഹർജി നൽകിയ ആർ.എസ്.ശശികുമാറിനെതിരെ ലോകായുക്ത നടത്തിയ പരാമർശം അനൗചിത്യവും ലോകായുക്തയുടെ പദവിക്ക് നിരക്കാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹർജിക്കാരനെ തെരുവു നായയോട് ഉപമിച്ചത് പൊറുക്കാനാകാത്തതാണ്. ശശികുമാർ അർപ്പണ ബോധമുള്ള പൊതുപ്രവർത്തകനാണ്. ലോകായുക്ത വാക്കുകൾ പിന്‍വലിച്ച് മാപ്പ് പറയണം. ലോകായുക്ത വിധിയെ വിമർശിക്കാൻ പാടില്ല എന്നു പറയുന്നത് ശരിയല്ല. വിധിയെ വിമർശിക്കാം, വിധി പറഞ്ഞ ജഡ്ജിയെ വ്യക്തിപരമായി വിമർശിക്കാൻ പാടില്ല എന്നാണ് സുപ്രീംകോടതി വിധി. സുപ്രീം കോടതി വിധി പോലും രാജ്യത്ത് വിമര്‍ശന…

Read More

‘വിചിത്ര വിധി’; ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയെന്ന് വി.ഡി. സതീശൻ

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരായ ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്താ വിധിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിചിത്ര വിധിയാണെന്നും ലോകായുക്തയുടെ വിശ്വാസ്യത തന്നെ തകർക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. വിധി പറയാൻ ഒരു വർഷത്തെ കാലതാമാസം എന്തിനായിരുന്നുവെന്നതിൽ അവക്തതയുണ്ട്. ഹൈക്കോടതി ഇടപെട്ടിലെങ്കിൽ ഇപ്പോഴും തീരുമാനം ഉണ്ടാകുമായിരുന്നില്ല. ലോകയുക്തയെ ഭീഷണിപ്പെടുത്തി നേടിയ ഉത്തരവാണിതെന്നാണ് സംശയം. വിധി അനന്തമായി നീട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഗവർണറുമായി ധാരണ ഉണ്ടാക്കിയാൽ ആ വിഷയത്തിലെ നിലവിലെ സാഹചര്യവും…

Read More

മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ റിയാസ് ആക്ഷേപിക്കണ്ട; വിഡി സതീശൻ

ഭരണപക്ഷത്തിന്റെ ധാർഷ്ട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നിയമസഭയുടെ അകത്തും സ്പീക്കറുടെ ഓഫീസിന് മുന്നിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ യാതൊരു പ്രകോപനവുമില്ലാതെയാണ് വാച്ച് ആൻഡ് വാർഡിന്റെ നേതൃത്വത്തിൽ ആക്രമിച്ചതെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് തുടർച്ചയായി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ നിഷേധിക്കുകയാണ്. ഇന്നും ഒരു കാരണവുമില്ലാതെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. സഭയിൽ മുഖ്യമന്ത്രി മറുപടി…

Read More

പഴയ വിജയനെങ്കിൽ പണ്ടേ മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി; ഒരു വിജയനേയും പേടിയില്ലെന്ന് സതീശൻ

മുഖ്യമന്ത്രിയുടെ സുരക്ഷയെച്ചൊല്ലി നിയമസഭയിൽ പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേർക്കുനേർ വാഗ്വാദത്തിൽ ഏർപ്പെട്ടു. രാഹുൽ ഗാന്ധിയ്ക്കുള്ള സുരക്ഷയേ തനിക്കുള്ളൂവെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. പഴയ പിണറായിയെയും പുതിയ പിണറായിയെയും തങ്ങൾക്ക് പേടിയില്ലെന്ന് സതീശൻ തിരിച്ചടിച്ചു. ‘മുഖ്യമന്ത്രി വീട്ടിൽത്തന്നെ ഇരിക്കേണ്ടിവരും. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പഴയ വിജയനാണെങ്കിൽ പണ്ടേ ഞാൻ അതിന് മറുപടി പറഞ്ഞിട്ടുണ്ടാകും. അത് അല്ലല്ലോ. സുധാകരനോട് ചോദിച്ചാൽ മതി’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. മുഖ്യമന്ത്രിക്ക് അതേഭാഷയിൽ വി.ഡി. സതീശനും മറുപടി…

Read More

ആകാശിനെ സിപിഎമ്മിനും സർക്കാരിനും ഭയം: കൊല നടത്താൻ സിപിഎമ്മിൽ പ്രത്യേക ടീമുണ്ടെന്ന് വിഡി സതീശൻ

കൊല നടത്താൻ സിപിഎമ്മിൽ പ്രത്യേക ടീമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തീവ്രവാദ സംഘടനകൾ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകും. സിപിഎം. ആളെക്കൊല്ലി പാർട്ടിയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നെ പറയുന്നു. ഷുഹൈബിൻറെ കൊലപാതകം ഓർമിപ്പിച്ച് ആകാശ് തില്ലങ്കേരി പാർട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണ്.  ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സർക്കാരിനും ഭയമാണ്. എപ്പോഴാണ് അവരുടെ പേര് വിളിച്ചുപറയുക എന്ന ഭയം നേതാക്കൾക്കുണ്ട്. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് ആകാശ് തില്ലങ്കേരി കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് ഇറങ്ങി പോയതെന്ന് വി.ഡി.സതീശൻ…

Read More

സർക്കാരും ഗവർണറും തമ്മിൽ അഡ്ജസ്റ്റ്‌മെൻറ്, ചിന്തയുടെ പിഎച്ച്ഡി വിവാദം ഗുരുതരം; വി ഡി സതീശൻ

ഗവർണർ വിഷയത്തിൽ പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞെന്ന് വി ഡി സതീശൻ. സർക്കാരും ഗവർണറും തമ്മിൽ അഡ്ജസ്റ്റ്‌മെന്റാണ്. കേരളത്തിലെ സി പി എമ്മും ഡൽഹിയിലെ സംഘപരിവാറിനും ഇടയിൽ ഇടനിലക്കാരുണ്ട്. ഇവർ ആരെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ പ്രതിരോധത്തിലാകുമ്പോൾ ഗവർണർ വിവാദമുണ്ടാക്കി രക്ഷിക്കും കേരളത്തിൽ ഭരണ സ്തംഭനമെന്ന് ഗണേഷ് കുമാർ പറഞ്ഞത് ശരിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചിന്ത ജെറോമിൻറെ പി എച്ച് ഡി വിവാദത്തിൽ രാഷ്ട്രീയ മാനം നൽകേണ്ടതില്ല. അത് സിപിഎമ്മും സർവകലാശാലയും പരിശോധിക്കട്ടെ….

Read More