
‘സ്വർണ നൂലിൽ കെട്ടിയിറക്കിയ ആളല്ല, ഉമ്മൻചാണ്ടിയുടെ മകനായതുകൊണ്ട് അവസരം കിട്ടാതെ പോയ ആളാണ് ചാണ്ടി’; പ്രതിപക്ഷ നേതാവ്
ചാണ്ടി ഉമ്മൻ സ്വർണ നൂലിൽ കെട്ടിയിറക്കിയ ആളല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനായതുകൊണ്ട് അവസരം കിട്ടാതെ പോയ ആളാണ് ചാണ്ടി ഉമ്മനെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാൻ സി പി എം ശ്രമിക്കുന്നുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു. സി പി എം വിഭ്രാന്തിയിലാണെന്നും ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം ഉയർത്താൻ ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും സതീശൻ പറഞ്ഞു. സി പി എമ്മും സി പി ഐയും കുടുംബാംഗങ്ങൾക്കാണ് പ്രാധാന്യം…