‘അടിച്ചാൽ തിരിച്ചടിക്കുമെന്നത് തീരുമാനം’: വിഡി സതീശൻ

നവകേരള സദസുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസ് വധശ്രമം എന്ന് പറഞ്ഞ കേസുകളെയാണ് ജീവൻ രക്ഷാ പ്രവർത്തനം എന്ന് മുഖ്യമന്ത്രി വിളിച്ചതെന്ന് സതീശൻ പറഞ്ഞു. ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് അടിച്ചാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞത്. താൻ സുധാകരനോട് ചോദിച്ചപ്പോൾ പിണറായി ഭീരുവെന്നാണ് പറഞ്ഞത്. അടിച്ചാൽ തിരിച്ചടിക്കുമെന്നത് തീരുമാനമാണ്. താൻ ജയിലിൽ പോകാനും തയ്യാറാണെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ തോക്ക് കഥ ആരും കേൾക്കാത്തതാണ്. ആരും കണ്ടിട്ടുമില്ല. പൊതുമരാമത്ത് മന്ത്രി കണ്ണാടി…

Read More

‘പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം’; എഫ്‌ഐആറിനെ പരിഹസിച്ച് വി ഡി സതീശൻ

യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഞാൻ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം എന്നായിരുന്നു വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്. മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട വി ഡി സതീശനെ ഒന്നാം പ്രതിയാക്കി കൻറോൺമെൻറ് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പരിഹാസം.  വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്‌ഐആറിൽ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും…

Read More

‘അട്ടിമറിച്ചത് സിപിഎം, ഡിവൈഎഫ്‌ഐ നേതാവിനെ രക്ഷിക്കാൻ ശ്രമിച്ചു’: വണ്ടിപ്പെരിയാർ കേസിൽ വിഡി സതീശൻ

വണ്ടിപ്പെരിയാർ കേസിലെ കോടതി വിധി എല്ലാവരെയും ഞെട്ടിച്ചുവെന്നും നിരാശയുണ്ടാക്കുന്ന വിധിയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ചെയ്തത് തെറ്റാണ്. പ്രാഥമിക തെളിവുകൾ പോലും ശേഖരിച്ചില്ല. ശേഖരിച്ച തെളിവുകൾ കോടതിയിൽ ഹാജരാക്കിയില്ല. ലാഘവത്തോടെയാണ് പൊലീസ് കേസ് കൈകാര്യം ചെയ്തത്. സിപിഎം പ്രാദേശിക ജില്ലാ നേതൃത്വം ആണ് കേസ് ആട്ടിമറിച്ചത്. ഡിവൈഎഫ്‌ഐ നേതാവിനെ രക്ഷിക്കാൻ ശ്രമിച്ചു. സ്വന്തക്കാരെ രക്ഷിക്കാൻ എന്ത് ക്രൂര കൃത്യവും ആട്ടിമറിക്കും എന്നതിൻറെ തെളിവാണിത്. പൊലീസ് മനപൂർവം രക്ഷപ്പെടുത്തി. കേസിലെ ബാഹ്യമായ…

Read More

തോമസ് ചാഴിക്കാടനെയും നവകേരളസദസില്‍ മുഖ്യമന്ത്രി അപമാനിച്ചു: വി.ഡി സതീശന്‍

റബര്‍ കര്‍ഷകരുടെ വിഷയം പറയാന്‍ ശ്രമിച്ച കോട്ടയം എം.പി തോമസ് ചാഴിക്കാടനെയും മുഖ്യമന്ത്രി അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  കെ.എം മാണിയുടെ  നാടായ പാലായില്‍ നവകേരള സദസ് നടക്കുമ്പോള്‍ സ്വഗതം പറയുന്ന ചാഴിക്കാടന് റബര്‍ കര്‍ഷകരെ കുറിച്ച് സംസാരിക്കാതെ പ്രസംഗിക്കാനാകുമോ? 250 രൂപ വിലസ്ഥിരത നല്‍കുമെന്ന എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം 500 കോടിയും ഈ വര്‍ഷം 600 കോടിയും ഉള്‍പ്പെടെ 1100 കോടിയും മാറ്റിവച്ചിട്ട് അകെ നല്‍കിയ 53 കോടി…

Read More

കണ്ണൂർ വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടി; ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴേണ്ടതാണ്. സുപ്രീം കോടതി വിധി കേരളത്തിലെ പതിപക്ഷം പറഞ്ഞത് അടിവരയിട്ട വിധിയാണെന്ന് സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി എന്ന് വിധിയിലുണ്ട്. ഗവർണറും സർക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിത്. ഗവർണറും സർക്കാരും തമ്മിൽ തർക്കമില്ലെന്നും വിഡി സതീശൻ പറഞ്ഞു. സർക്കാർ ചിലവിൽ നവകേരള…

Read More

നവകേരള സദസ്സിൽ പങ്കെടുത്തത് ലോക്കൽ നേതാക്കൾ മാത്രം; വിഡി സതീശൻ

നവകേരള സദസ്സിൽ പ്രധാനപ്പെട്ട നേതാക്കളാരും ഇതുവരെ പങ്കെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്നവർ പോയിക്കാണും. ലോക്കൽ നേതാക്കളാണ് ഇതുവരെ പങ്കെടുത്തത്. ഇതിൽ പങ്കെടുക്കരുതെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ് അത് ലംഘിച്ചാൽ നടപടിയെടുക്കും. നവകേരള സദസ് നടക്കുന്ന ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകരെ വ്യാപകമായി കരുതൽ തടങ്കലിലെടുക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നുവെന്നും സി പി എം പ്രവർത്തകരും പോലീസും നിയമം കൈയ്യിലെടുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ജോയൽ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് കഴുത്ത്…

Read More

നവകേരളസദസ്സിൽ മന്ത്രിമാർ എന്തിനാണ് പോയത്?; വിഡി സതീശൻ

നവകേരള സദസ്സിൻറെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസിൽ ഇല്ലാത്തതിനാൽ സർക്കാരിൻറെ ഒരു കാര്യവും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവകേരള സദസ്സിൽ  മന്ത്രിമാരുടെ റോൾ എന്താണ്?. ചിലർ പ്രഭാത ഭക്ഷണം കഴിക്കുന്നു. ചിലർ സ്റ്റേജിൽ ഇരിക്കുന്നു. ഇവർ എന്തിനാണ് പോയതെന്ന് അദ്ദേഹം ചോദിച്ചു.  മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ പ്രചരണമാണ്. സർക്കാരിൻറെ കാര്യങ്ങൾ അല്ല പറയുന്നത്. മുമ്പ് മന്ത്രിമാർക്ക് താലൂക്ക് തല അദാലത്തിൽ കിട്ടിയ പരാതികൾ കെട്ടി കിടക്കുകയാണ്. അത് പരിഹരിക്കാതെയാണ്  പുതിയ പരാതി സ്വീകരിക്കാൻ പോകുന്നത്….

Read More

ജനങ്ങളോട് സർക്കാർ ആകാശവാണിയാകുന്ന കാഴ്ചയാണ് നടക്കുന്നത്: വി.ഡി സതീശന്‍

ജനങ്ങളെ കബളിപ്പിച്ച സർക്കാർ അത് മറയ്ക്കാൻ നടത്തുന്ന അശ്ലീല നാടകമാണ് നവകേരള സദസ്സെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.ജനങ്ങളോട് സർക്കാർ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസ്സില്‍ നടക്കുന്നത്. അഞ്ച് മാസം മുമ്പ് മന്ത്രിമാർ നടത്തിയ താലൂക്ക് തല അദാലത്തിൽ നൽകിയ പരാതികൾ പോലും പരിഹരിക്കപ്പെട്ടില്ല. ജനങ്ങളുടെ ചെലവിൽ നടക്കുന്ന നാടകമാണിത്. എന്തു പ്രയോജനമാണ് ഇതു കൊണ്ട് ഉണ്ടാകുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു. 9 ലക്ഷം പേർ ലൈഫിൽ വീടിന് കാത്തിരിക്കുകയാണ്. സപ്ലൈക്കോ പൂട്ടാറായി. കുട്ടികളുടെ ഉച്ചഭക്ഷണത്തിന്…

Read More

സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടിയാണ് ആഡംബരയാത്ര; വി ഡി സതീശൻ

കേരളത്തിന്റെ ഭയാനക സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരും കേരള ജനത ഒന്നാകെയും അഭിമുഖീകരിക്കുന്ന ജീവൽ പ്രശ്‌നങ്ങളും പരിഹരിക്കാത്ത സർക്കാർ, നവകേരള സദസിൽ എന്ത് ജനകീയ പ്രശ്‌നങ്ങളാണ് പരിഗണിക്കുകയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. 52 ലക്ഷം പേർക്ക് നാലുമാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ്. നിരാലംബരായ അവർ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ പ്രശ്‌നങ്ങൾ എന്ന് പരിഹരിക്കുമെന്നും പ്രതിപക്ഷനേതാവ് ചോദിക്കുന്നു. ‘കർഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. പി.ആർ.എസ് വായ്പ നെൽ കർഷകന് തീരാബാധ്യതയായിരിക്കുന്നു. നാളികേര കർഷകർ അവഗണന…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം; ലോകായുക്ത വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതിയില്‍ ലോകായുക്ത വിധിയില്‍ ഒരു അദ്ഭുതവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്നതിന് തെളിവുകളില്ലെന്ന ലോകയുക്ത വിധി പക്ഷപാതപരമാണ്. ഭരിക്കുന്നവരുടെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിക്കാമെന്നാണ് വിധി നല്‍കുന്ന സന്ദേശം. സര്‍ക്കാരിന്റെ ഇഷ്ടക്കാരായ ആര്‍ക്ക് വേണമെങ്കിലും ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാമെന്ന അപകടകരമായ സാഹചര്യം ഈ വിധി മൂലം ഉണ്ടാകും. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് യു.ഡി.എഫ് എല്ലാ പിന്തുണയും നല്‍കുമെന്നും വി…

Read More