‘വിഡി സതീശൻ കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷ നേതാവ്’ ; രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

വിഡി സതീശൻ കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷ നേതാവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാട്ടുകള്ളൻമാരുടെ മുന്നണിയാണ് എൽഡിഎഫും യുഡിഎഫും. കേരളത്തിലെ എല്ലാ അഴിമതിക്കേസുകളെല്ലാം കേന്ദ്രം തെളിയിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. അയോധ്യ വിഷയത്തിൽ പാണക്കാട് തങ്ങൾ മാന്യമായ നിലപാട് പറഞ്ഞു. എന്ത് തെറ്റാണ് ഭൂരിപക്ഷ സുമുദായം സതീശനോട് ചെയ്തത്? രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ കേരളം ഏറ്റെടുത്തു. നരേന്ദ്ര മോദിയിലാണ് ജനത്തിൽ വിശ്വാസമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read More

ട്രഷറി പൂട്ടി താക്കോൽ പോക്കറ്റിലിട്ടാണ് ധനമന്ത്രി പോകുന്നത് ; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കടുത്ത ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോവുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ട്രഷറി താഴിട്ട് പൂട്ടി താക്കോൽ പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്. ഓട പണിയാൻ കാശില്ല, കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം കൊടുക്കാനും സപ്ലൈക്കോക്ക് കൊടുക്കാനും പണമില്ല. കടുത്ത ധനപ്രതിസന്ധിയിലാണ് സംസ്ഥാനം. കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയായി. ഇത്രയും ടാക്സ് വെട്ടിപ്പ് മുമ്പ് ഉണ്ടായിട്ടില്ലെന്നും നിയമസഭയില്‍ സതീശന്‍ പറഞ്ഞു. കേന്ദ്ര അവഗണന മാത്രമല്ല സർക്കാരിന്റെ പിടിപ്പുകേടും ധനപ്രതിസന്ധിക്ക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിപ്രക്ഷ നേതാവ് സൂചിപ്പിച്ചത്…

Read More

കെപിസിസിയുടെ ‘സമരാഗ്നി’ക്ക് ഫെബ്രുവരി 9ന് തുടക്കം; കെ സുധാകരനും വി.ഡി സതീശനും നയിക്കും

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള കെ.പി.സി.സിയുടെ ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്നി’ക്ക് ഫെബ്രുവരി ഒൻപതിനു തുടക്കമാകും. കാസർകോട് നിന്നാണ് യാത്ര ആരംഭിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമാണു യാത്ര നയിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ തുറന്നുകാട്ടിയായിരിക്കും 14 ജില്ലകളിലൂടെയും യാത്ര കടന്നുപോകുക. ഒൻപതിന് വൈകീട്ട് നാലിന് കാസർകോട് മുനിസിപ്പൽ മൈതാനത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവഹിക്കും. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ…

Read More

‘രാഹുലിന് ജാമ്യം നിഷേധിക്കാൻ മെഡിക്കൽ റിപ്പോർട്ട് അട്ടിമറിച്ചു, ന്യൂറോ രോഗത്തിന് ബിപി പരിശോധിച്ചാൽ മതിയോ?’; വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജം എന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനെതിരെ പ്രതിപക്ഷ നേതാവ് വിഡിസതീശൻ രംഗത്ത്. രാഹുലിൻറെ ആരോഗ്യം മോശം ആയിരുന്നു. പ്രമുഖ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൂടുതൽ ചികില്‌സയ്ക്ക് ബംഗളൂരുവിലേക്ക് 15 ന് കൊണ്ട് പോകാൻ ഇരുന്നതാണ്. ന്യൂറോ രോഗത്തിന് ബിപി പരിശോധിച്ചാൽ മതിയോ?. ജനറൽ ആശുപത്രിയിലെ ഡോക്ടറെ സ്വാധീനിച്ച് രണ്ടാമത്തെ മെഡിക്കൽ പരിശോധന അട്ടിമറിച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് കൊടുത്തു. ആശുപത്രിയിലെ ഡോകടർ, പോലീസ് എല്ലാവരും…

Read More

‘കർഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സർക്കാർ’; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ക‍ര്‍ഷകന്റെ ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാന സ‍‍ര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തിലെ ജോസിനെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല. മൂന്ന് മാസത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം നാലാമത്തെ കര്‍ഷക ആത്മഹത്യയാണ് ഉണ്ടായത്. രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 91 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ന്യായവില കിട്ടാത്തതും വന്യമൃഗശല്യവും കാലാവസ്ഥാ മാറ്റവും രോഗബാധയുമൊക്കെ സംസ്ഥാനത്തെ ഭൂരിഭാഗം കര്‍ഷകരെയും കടക്കെണിയിലാക്കിയിരിക്കുകയാണ്. വിളനാശവും വിളകളുടെ വിലയിടിവും കാരണം വായ്പ തിരിച്ചടയ്ക്കാന്‍…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലേക്ക് കടക്കാൻ കോൺഗ്രസ്; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ജില്ലകളിൽ പര്യടനം നടത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികളിലേക്ക് കടന്ന് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് ജില്ലകളിൽ പര്യടനം നടത്തും. കൊല്ലം ജില്ലയിലെ നേതൃയോഗം ഇന്ന് നടന്നു. ജനുവരി 24 ന് പാലക്കാട് ജില്ലാ നേതൃയോഗത്തോടെ പര്യടനം പൂര്‍ത്തിയാകും. മണ്ഡലം പ്രസിഡന്റ് മുതലുളള മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളുമായും പോഷക സംഘടന അധ്യക്ഷന്‍മാരുമായും പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തും. വിചാരണ സദസിന്റെ വിലയിരുത്തല്‍ ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിലുണ്ടാകും. പ്രചരണ പരിപാടികൾക്കൊപ്പം ‘സമരാഗ്‌നി ‘ ജനകീയ പ്രക്ഷോഭയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കൂടി വേണ്ടിയാണ്…

Read More

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെ മർദിച്ച സംഭവം; സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന് നേരെയുണ്ടായ ആക്രമണത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിയായ പാർട്ടിക്കാരനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പെൺകുട്ടിയുടെ പിതാവിനെ കുത്തിയശേഷം പ്രതി ഓടിക്കയറിയത് സിപിഐഎം ഓഫീസിലേക്കാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. നീതി നടപ്പാക്കുന്നതുവരെ കോൺഗ്രസ് കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വണ്ടിപ്പെരിയാറിൽ കോൺഗ്രസിന്റെ സ്ത്രീജ്വാല പ്രതിഷേധം സംഘടിപ്പിച്ചു. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയ്ക്ക് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ പ്രതിഷേധം. കേസിൽ പുനരന്വേഷണം വേണമെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം. കറുത്ത…

Read More

‘അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ പറയണം’; വി എം സുധീരന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടമാക്കി പ്രതിപക്ഷ വി.ഡി സതീശൻ

കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുള്ള വി.എം സുധീരന്റെ പരസ്യ പ്രതികരണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അതൃപ്തി പ്രകടിപ്പിച്ചു. നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്ന് വി.ഡി സതീശൻ പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് വേദനയുണ്ടാക്കുന്ന പരാമർശം തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും സുധീരന്റെ പരാമർശങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് സതീശൻ പ്രതികരിച്ചു. “പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയും പരാമർശവും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. പാർക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളൊക്കെ പാർട്ടിക്കുള്ളിൽ തന്നെ പറയണം. അത് പരസ്യമാക്കിയാൽ പ്രവർത്തകർക്ക് അത് വേദനയുണ്ടാക്കും”. വി.ഡി…

Read More

‘പറവൂരിന് പുറത്ത്‌ ലോകം കണ്ടത് പ്രതിപക്ഷ നേതാവ് ആയശേഷം’: വിഡി സതീശനെതിരെ മന്ത്രി റിയാസ്

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. സതീശൻ താൻപ്രമാണിത്തത്തിന്റെ ആൾരൂപമാണെന്ന് മുഹമ്മദ് റിയാസ് വിമർശിച്ചു. സതീശൻ പറവൂരിന് പുറത്ത്‌ ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണ്. കഴിഞ്ഞ ദിവസം റിയാസിനെതിരെ പരിഹാസവുമായി സതീശൻ രം​ഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് റിയാസിൻ്റെ വിമർശനമുണ്ടായത്. അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ് ബുക്കിങ് ടവ്വൽ മാത്രമാണ് സതീശനെന്നും റിയാസ് പറഞ്ഞു.  കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്ത് മന്ത്രിയെന്നായിരുന്നു സതീശന്റെ പരാമർശം. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ് റിയാസിന്. മുഹമ്മദ്…

Read More

‘മാനേജ്‌മെന്റ് ക്വാട്ടയിൽ മന്ത്രിയായതിൻറെ കുഴപ്പമാണ് റിയാസിന്’; വിഡി സതീശൻ

മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്ത് മന്ത്രിയെന്ന് സതീശൻ പറഞ്ഞു. മാനേജ്‌മെന്റ് ക്വാട്ടയിൽ മന്ത്രിയായതിൻറെ കുഴപ്പമാണ് റിയാസിന്. മുഹമ്മദ് റിയാസ് മൂക്കാതെ പഴുത്തയാളാണ്. എന്റെ പാർട്ടിയിലെ സ്വാധീനമളക്കാൻ റിയാസ് വരേണ്ടെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. നവ കേരള സദസ്സിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങൾക്കാണ് അലർജിയെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി വിഡി സതീശൻ പറഞ്ഞു.  മാസപ്പടി വിവാദം വന്നപ്പോൾ നാവ് ഉപ്പിലിട്ട് വച്ചിരുന്ന ആളാണ് പൊതുപരാമത്ത്…

Read More