ഷാജിയുടെ മരണം എസ്എഫ്ഐയുടെ ക്രൂരത: വിഡി സതീശൻ

കേരള സർവകലാശാല കലോത്സവത്തിലെ കോഴക്കേസിൽ കുറ്റാരോപിതനായ വിധികര്‍ത്താവ് പിഎൻ ഷാജിയുടെ മരണത്തിന് കാരണം എസ്എഫ്ഐയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ-റൈസ് സംസ്ഥാന സര്‍ക്കാരിന്റെ അൽപ്പത്തരമാണ്.  പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണെന്ന് അദ്ദേഹം  പറഞ്ഞു. എസ്എഫ്ഐക്കാരുടെ ക്രൂരത വീണ്ടും ഒരാളുടെ മരണത്തിന് കാരണമായെന്ന് അദ്ദേഹം വിമര്‍ശിച്ചു. വിധികർത്താക്കളെ എസ്എഫ്ഐക്കാര്‍ മുറിയിൽ കൊണ്ടുപോയി മര്‍ധിച്ചു. സിദ്ധാർത്ഥിന്റെ മരണം എസ്എഫ്ഐക്കാരുടെ കണ്ണ് തുറപ്പിച്ചിട്ടില്ല. മര്‍ദ്ദനത്തിൽ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തത്. ഈ ക്രിമിനലുകളിൽ നിന്ന്…

Read More

പൗരത്വഭേദഗതി നിയമം; വർഗീയ ദ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

പൗരത്വഭേദഗതി നിയമത്തിലൂടെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള സംഘപരിവാര്‍ ശ്രമം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി.എ.എ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അതേ സര്‍ക്കാരാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല. പൗരത്വം എങ്ങനെ നല്‍കണമെന്നതു സംബന്ധിച്ച ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ അഞ്ചിന് വിരുദ്ധമായ നടപടിയാണിത്. ഭരണഘടനാ ആശയത്തെ നിലനിര്‍ത്താന്‍ ഏതറ്റംവരെയും കോണ്‍ഗ്രസും യു.ഡി.എഫും പോരാടുമെന്നും വി ഡി സതീശൻ പറഞ്ഞു. സി.എ.എ…

Read More

ഇടതു മുന്നണി കണ്‍വീനറുടെ പ്രസ്താവന ബിജെപി യെ സഹായിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരുപാട് സ്ഥലത്ത് രണ്ടാം സ്ഥാനത്ത് വരുമെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.ഇപി പറഞ്ഞതിന്‍റെ  അർത്ഥം അദ്ദേഹം കൺവീനർ ആയ എഡിഎഫ്  മൂന്നാം സ്ഥാനത്ത് വരുമെന്നല്ലേയെന്ന് സതീശന്‍ ചോദിച്ചു. ജയരാജൻ ബിജെപി യെ സഹായിക്കുകയാണ്.പദ്മഡ ബിജെപിയിലേക്ക് പോയതിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു.വിശ്വനാഥ മേനോൻ ബിജെപിയിലേക്ക് പോയി.കണ്ണന്താനം ബിജെപിയിലേക്ക് പോയി..അന്ന് പിണറായി ആയിരുന്നു പാർട്ടി സെക്രട്ടറി.ബിജെപിയിൽ പോയ അൽഫോൺസ് കണ്ണന്താനത്തിനു വിരുന്ന് കൊടുത്ത…

Read More

‘പേടിപ്പിച്ച് സമരം ഒതുക്കി കളയാം എന്ന് കരുതേണ്ട’; പോലീസ് നടപടി കിരാതമെന്ന് വി ഡി സതീശൻ

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും എതിരെ കോതമംഗലത്ത് പോലീസ് സ്വീകരിച്ച നടപടി കിരാതം എന്ന് വി ഡി സതീശൻ. ജനകീയ വിഷയത്തിലാണ് അവർ ഇടപെട്ടത്. സർക്കാർ നിഷ്‌ക്രിയമായിരുന്നു. ഇന്നലെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസാണ്. അവരാണ് മൃതശരീരം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോയത്. ഡിസിസി പ്രസിഡൻറിനെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ല. ഷിയാസിനെ ഒന്നരമണിക്കൂറോളം പോലീസ് ജീപ്പിൽ കറക്കി. പോലീസിനെ വെച്ച് പേടിപ്പിച്ച സമരം ഒതുക്കി കളയാം എന്ന് കരുതണ്ട. പോലീസിന് എന്തും ചെയ്യാനുള്ള അധികാരം നൽകിയിരിക്കുകയാണ്. രാജാവിനെക്കാളും…

Read More

കാട്ടന ആക്രമണത്തിൽ നേര്യമംഗലത്ത് വയോധിക മരിച്ച സംഭവം ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയോധികയുടെ മരണത്തിന് ഉത്തരവാദി കഴിവുകെട്ട സര്‍ക്കാരും വനം വകുപ്പുമാണെന്ന് വി.ഡിസതീശൻ കുറ്റപ്പെടുത്തി. ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും ആക്രമിക്കുകയും മൃതദേഹം വലിച്ചിഴയ്ക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു. കാട്ടാന ആക്രമണത്തില്‍ രണ്ടു മാസത്തിനിടെ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരാണ് ഇടുക്കിയില്‍ മാത്രം കൊല്ലപ്പെട്ടത്. ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്തതരത്തിലാണ് മലയോര മേഖലകളില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ…

Read More

‘ എസ്എഫ്‌ഐക്കാർ മർദിച്ച് കെട്ടിത്തൂക്കി കൊന്നു’; സിദ്ധാർഥന്റെ മരണത്തിൽ വി.ഡി.സതീശൻ

ടി.പി.ചന്ദ്രശേഖരന്റെ തലച്ചോറ് തെങ്ങിൻപൂക്കുല പോലെ ചിതറിക്കും എന്ന് പ്രസ്താവിച്ച സിപിഎം നേതാക്കളുടെ അതേ വഴിയിലാണ് എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.  ‘സിദ്ധാർഥന്റെ മരണത്തിൽ കേരളത്തിന്റെ മനഃസാക്ഷി സ്തംഭിച്ചിരിക്കുകയാണ്. എസ്എഫ്‌ഐക്കാർ മർദിച്ച് കെട്ടിത്തൂക്കി കൊന്നു എന്നാണ് മാതാപിതാക്കൾ തന്നെ പറയുന്നത്. ഒരു വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞ് മറ്റൊരു വധശിക്ഷയും ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. മരിച്ചു പോയ സിദ്ധാർഥനെ വീണ്ടും അപമാനിക്കാനായി ആരോപണം ഉന്നയിച്ച് ക്രൂരമായി വീണ്ടും അപമാനിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പരാതി ഉണ്ടാക്കുക, ആ പരാതി മരിച്ചതിനു ശേഷം കൊടുക്കുക,…

Read More

ലീഗിന് മൂന്നാം സീറ്റില്ല; രാജ്യസഭാ സീറ്റ് നൽകും; യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായെന്ന് വി ഡി സതീശൻ

ഇത്തവണയും മുസ്ലീം ലീഗിന് രണ്ട് സീറ്റുകൾ മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചിട്ടുണ്ട്. അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് നൽകുമെന്നും ഫോർമുല അവർ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു ഡി എഫിൽ സീറ്റ് വിഭജനം പൂർത്തിയായി. മലപ്പുറത്തും പൊന്നാനിയിലും ലീഗ് മത്സരിക്കും. കോൺഗ്രസ് നേതാക്കളെല്ലാം പരസ്പരം കൂടിയാലോചിച്ച ശേഷം എടുത്ത തീരുമാനമാണ്. ഇതിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരവുമുണ്ട്, സതീശൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് എപ്പോഴാണെന്ന് പോലും പ്രഖ്യാപിച്ചിട്ടില്ലല്ലോ. അഞ്ച് ദിവസം…

Read More

കുഞ്ഞനന്തൻ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതിനെ കുറിച്ച് അന്വേഷിക്കണം: വിഡി സതീശൻ

ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ കുറ്റവാളിയായ സിപിഎം നേതാവ് കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് ഗൗരവമുള്ള ആരോപണമാണു ലീഗ് നേതാവ് കെ.എം.ഷാജി ഉന്നയിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫസൽ കേസിലേത് ഉൾപ്പെടെ പ്രതികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ, ടിപി കൊലക്കേസിൽ സിപിഎം നേതാക്കളുമായി ബന്ധപ്പെടുത്താവുന്ന കണ്ണിയായ കുഞ്ഞനന്തൻ ഭക്ഷ്യവിഷബാധയേറ്റ് ജയിലിൽ മരിച്ചതിനെ കുറിച്ച് അന്വേഷിക്കണം. സമരാഗ്‌നിയുടെ ഭാഗമായി കോട്ടയത്തു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ. ‘ടിപി കൊലക്കേസിൽ ചാർജ് ഷീറ്റ് നൽകി അന്വേഷണം നടക്കുമ്പോൾ മറ്റൊരു അന്വേഷണത്തിനു സാധ്യതയില്ലായിരുന്നു. എന്നാലിപ്പോൾ ഹൈക്കോടതി കേസ് റീ…

Read More

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം; വനംമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് സതീശൻ

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരത്തെ ഇറങ്ങിയ ആനയെ ട്രാക്ക് ചെയ്യുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടതാണ് ഒരു മനുഷ്യ ജീവൻ പൊലിയുന്നതിലേക്ക് എത്തിയതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ മനുഷ്യനെ വന്യമൃഗങ്ങൾക്ക് വേണ്ടി എറിഞ്ഞ് കൊടുക്കുകയാണ്. വനം മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. മന്ത്രി രാജിവയ്ക്കണം. മരിച്ചയാളുകൾക്ക് കോമ്പൻസേഷൻ പോലും കൊടുത്തിട്ടില്ല.  സ്ഥിരമായി വന്യജീവികളുടെ ആക്രമണമുണ്ടാകുന്ന മാനന്തവാടിയിലെത് ദൗർഭാഗ്യകരമായ സാഹചര്യമാണ്. 30 ലക്ഷത്തോളം കർഷകർ…

Read More

ഹൈക്കോടതിയുടെ വിമർശനം; ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് വിഡി സതീശൻ

ഹൈക്കോടതി വിമർശനത്തിനു പിന്നാലെ ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു പരാമർശം. കർത്തവ്യ നിർവഹണത്തിൽ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹർജിയിലെ പരാമർശം. എന്നാൽ ഈ പരാമർശത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം ഒരു പരാമർശം നടത്തിയത് ശരിയായില്ല എന്നായിരുന്നു വിമർശനം. കോടതി വിമർശനത്തിന് പിന്നാലെ പരാമർശം പിൻവലിക്കുകയായിരുന്നു സതീശൻ. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമർശം പിൻവലിച്ചെന്ന് സതീശൻ അറിയിച്ചത്. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ്…

Read More