പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരായ പി.വി അൻവർ എംഎൽഎയുടെ അഴിമതി ആരോപണം ; തെളിവ് ആവശ്യപ്പെട്ട് കോടതി

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പി.വി അൻവർ എം.എൽ.എ ഉയർത്തിയ 150 കോടിയുടെ അഴിമതിയാരോപണത്തിൽ തെളിവ് ആവശ്യപ്പെട്ട് കോടതി. ആരോപണത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിനു നിർദേശം നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിറക്കിയത്. ആരോപണത്തിനു കൃത്യമായ തെളിവ് വേണമെന്നും വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ കെ-റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് 150 കോടി രൂപ വാങ്ങിയെന്നായിരുന്നു പി.വി അൻവർ നിയമസഭയിൽ ആരോപിച്ചത്. ആരോപണത്തിൽ സതീശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ…

Read More

‘തെളിവുണ്ടോ?’; വി ഡി സതീശനെതിരായ കോഴ ആരോപണത്തിൽ കോടതി

വി ഡി സതീശനെതിരായ ഹർജിയിൽ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിൻറെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരൻറെ ആവശ്യം. നിയമസഭയിലാണ് വി ഡി സതീശനെതിരെ പി വി അൻവർ ആരോപണം ഉന്നയിച്ചത്. പി വി അൻവറിനറെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കവടിയാർ സ്വദേശി ഹഫിസാണ് കോടതിയിൽ ഹർജി നൽകിയത്. ഹർജിയുമായി കോടതിയെ സമീപിക്കുമ്പോൾ കൃത്യതയും വ്യക്തതയും വേണമെന്ന് കോടതി ഹർജിക്കാരനോട് പറഞ്ഞു….

Read More

‘തെളിവുണ്ടോ?’; വി ഡി സതീശനെതിരായ കോഴ ആരോപണത്തിൽ കോടതി

വി ഡി സതീശനെതിരായ ഹർജിയിൽ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിൻറെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരൻറെ ആവശ്യം. നിയമസഭയിലാണ് വി ഡി സതീശനെതിരെ പി വി അൻവർ ആരോപണം ഉന്നയിച്ചത്. പി വി അൻവറിനറെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കവടിയാർ സ്വദേശി ഹഫിസാണ് കോടതിയിൽ ഹർജി നൽകിയത്. ഹർജിയുമായി കോടതിയെ സമീപിക്കുമ്പോൾ കൃത്യതയും വ്യക്തതയും വേണമെന്ന് കോടതി ഹർജിക്കാരനോട് പറഞ്ഞു….

Read More

സിദ്ധാർത്ഥിന്റെ കൊലപാതകം; കൊലയാളികളെ രക്ഷിക്കാൻ വിസിയും സർക്കാരും ശ്രമിക്കുന്നുവെന്ന് വിഡി സതീശൻ

വയനാട് പൂക്കോട് വെറ്റനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണ് വൈസ് ചാൻസലർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമോപദേശം പോലും തേടാതെയാണ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ വി.സി പിൻവലിച്ചത്. പ്രതിപ്പട്ടികയിലുള്ള ഉന്നതരെ രക്ഷിക്കുകയെന്നതാണ് ലക്ഷ്യം. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിന് പിന്നിൽ വൻ ഇടപെടലുകളുണ്ട്. എസ്.എഫ്.ഐ നേതൃത്വത്തിൽ ഒരു വിദ്യാർത്ഥിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ കേസാണിത്. വിദ്യാർത്ഥി, മഹിളാ യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടത്തിയ സമരത്തെ തുടർന്നാണ് സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. തിരഞ്ഞെടുപ്പ്…

Read More

‘സിപിഎം വംശനാശം നേരിടുകയാണ്’; മുഖ്യമന്ത്രി ആകെ പേടിച്ച് ഇരിക്കുകയാണ്: വിഡി സതീശൻ

കോൺഗ്രസ് തോൽക്കുമെന്ന് ബാലൻ പറഞ്ഞതിന്‍റെ അർത്ഥം ബിജെപി ജയിക്കും എന്നാണോ എന്ന് വിഡി സതീശൻ. കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ സിപിഎം നേതാവ് എകെ ബാലനെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും കടന്നാക്രമിച്ചു.  രാജ്യത്ത് കോൺഗ്രസിന്റെ മയ്യത്ത് എടുക്കും എന്ന് വച്ചാൽ അതല്ലേ അർത്ഥം? ബിജെപിയെ സഹായിക്കുകയാണ് സിപിഎം ചെയ്യുന്നത്. സിപിഎം വംശനാശം നേരിടുകയാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് എതിരെയാണ് കോൺഗ്രസ് മത്സരിക്കുന്നത്. എന്നാൽ സിപിഎം സ്വന്തം നിലനിൽപ്പാണ് നോക്കുന്നത്. സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി…

Read More

നിറമല്ല കലയാണ് പ്രധാനം; മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല: സത്യഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ്

പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. നിറമല്ല കലയാണ് പ്രധാനമെന്നും മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല എന്നും വി.ഡി. സതീശന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. നിറത്തിന്റെയും ജാതിയുടേയും പേരിൽ ഒരാൾ അധിക്ഷേപിക്കപ്പെടുമ്പോൾ കലയും സംസ്കാരവും മരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു യുട്യൂബ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുനത് അരോചകമാണെന്നും ഇയാൾക്കു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ‘മോഹിനിയായിരിക്കണം…

Read More

‘ഏഴ് ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം’ ; എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് വക്കീൽ നോട്ടീസ് അയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഇ പി തനിക്കെതിരെ അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് വി ഡി സതീശൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. മാര്‍ച്ച് 20 ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ പി ജയരാജന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി നായര്‍ മുഖേനയാണ് നോട്ടീസ് അയച്ചതെന്ന് സതീശൻ അറിയിച്ചു. അപകീര്‍ത്തികരവും അവാസ്തവവും വ്യാജവുമായ…

Read More

വ്യാജചിത്രം പ്രചരിപ്പിച്ചതിനു പിന്നിൽ വി.ഡി. സതീശൻ; വൃത്തികെട്ട രാഷ്ട്രീയമെന്ന് ഇ.പി. ജയരാജൻ

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. അശ്ലീല വിഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണ്. സതീശന്റെ നിലവാരത്തിലേക്കു താഴാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. തൃക്കാക്കരയിലെ സ്ഥാനാർഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയതിനു പിന്നിൽ സതീശനാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു. എല്ലാവരെയും ആക്ഷേപിച്ചു വെള്ളക്കുപ്പായമിട്ടു നടക്കുകയാണ് സതീശൻ. എന്റെ ഭാര്യ രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിനു പിന്നിൽ വി.ഡി. സതീശനാണ്. കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ഭാര്യ പരാതി നൽകി. സ്വപ്ന സുരേഷിനെ…

Read More

‘രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമില്ല, നേരിട്ട് കണ്ടിട്ട് പോലുമില്ല’; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണങ്ങൾ തള്ളി ഇ.പി ജയരാജൻ

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണം തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ .രാജീവ്‌ ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ല, പത്രത്തിൽ പടത്തിൽ മാത്രമാണ് കണ്ടിട്ടുള്ളത്. ഫോണിലും സംസാരിച്ചിട്ടില്ലെന്ന് ഇപി പറഞ്ഞു. തനിക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് കൊടുക്കാൻ തയ്യാറാണ്. മുദ്ര പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യക്ക് വൈദേകം റിസോര്‍ട്ടില്‍ ഷെയറുണ്ട്. എന്നാല്‍ ബിസിനസൊന്നുമില്ല.തന്‍റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്‍റെ ഭാര്യയുടെ പേരിൽ…

Read More

പൗരത്വ നിയമ ഭേദഗതിയെ കോൺഗ്രസ് ശക്തമായി എതിർത്തു: മുഖ്യമന്ത്രി പറഞ്ഞത് നുണ; വിഡി സതീശൻ

പൗരത്വ നിയമ ഭേദഗതിയെ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് നട്ടാൽ കുരുക്കാത്ത നുണയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നിയമ പ്രശ്‌നം ഉന്നയിച്ചും ചർച്ച നയിച്ചതും ശശി തരൂരാണ്. അന്ന് തരൂരിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്ന വാദത്തിലൂന്നി പ്രസംഗിച്ചത് കപിൽ സിബലാണ്. കോൺഗ്രസ് അല്ലാതെ പിന്നെയാരാണ് പ്രസംഗിച്ചത്? ആരാണ് എതിർത്തത്? രാഹുൽ ഗാന്ധി ഇതിനെ സംബന്ധിച്ച് പറഞ്ഞതെല്ലാം ദേശീയ മാധ്യമങ്ങൾ…

Read More