
ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം; ബിജെപിക്ക് മുഖ്യമന്ത്രി കുടപിടിക്കുന്നു: വി.ഡി സതീശൻ
കോൺഗ്രസ് മുക്ത ഭാരതത്തിനായി ബി.ജെ.പിക്ക് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽഗാന്ധിക്കെതിരെയും കോൺഗ്രസിനെതിരെയും നട്ടാൽ മുളക്കാത്ത നുണകൾ പറഞ്ഞ് ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ചുറ്റും നിൽക്കുകയാണ്. ഭയമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ ഭരിക്കുന്നത്. പേടിച്ചാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും കേന്ദ്ര ഭരണകൂടത്തെ പ്രീതിപ്പെടുത്താനാണ് കോൺഗ്രസ്-രാഹുൽ ഗാന്ധി വിരുദ്ധത പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി കേരളത്തേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പറയാൻ കഴിയാത്ത ദയനീയമായ അവസ്ഥയിലാണ് കേരളത്തിൻ്റെ…