ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ വിസിമാര്‍ ഹൈക്കോടതിയില്‍

രാജിവെക്കണമെന്ന ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നിയമപോരാട്ടത്തിന്. ചാന്‍സലറുടെ നിര്‍ദേശത്തിനെതിരെ വി സിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി നാലു മണിക്ക് പരിഗണിക്കും. ഹര്‍ജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് ദീപാവലി അവധി ദിനമായ ഇന്നുതന്നെ പ്രത്യേക സിറ്റിങ്ങ് നടത്താന്‍ ഹൈക്കോടതി തീരുമാനിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുക. വിസിമാരുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക സിറ്റിങ്ങ് നടത്താന്‍ കോടതി തീരുമാനിച്ചത്. സംസ്ഥാനത്തെ ഒമ്പതു സര്‍വകലാശാല വിസിമാരോട് ഇന്ന് രാവിലെ 11.30…

Read More

 രാജിവെക്കാൻ 9 വിസിമാർക്ക് ഗവർണ്ണർ നൽകിയ അന്ത്യശാസനം 11.30ന് അവസാനിക്കും

ഗവർണറും സർക്കാരും തമ്മിലെ പോര് പരിധി വിട്ട് നീങ്ങുമ്പോൾ ഇന്ന് നിർണ്ണായക ദിനം. രാജി വെക്കാൻ 9 വിസിമാർക്ക് ഗവർണ്ണർ നൽകിയ അന്ത്യശാസനം ഇന്നു പതിനൊന്നരക്ക് അവസാനിക്കും. വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കും.പുതിയ വിസി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകും. അതിനിടെ ഗവർണ്ണർക്ക് മറുപടി നൽകാൻ രാവിലെ പത്തരക്ക് മുഖ്യമന്ത്രി പാലക്കാട് വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.രാജി വെക്കാൻ ഗവർണ്ണർ നിർദേശിച്ച 9…

Read More

ഒമ്പത് സർവകലാശാല വിസിമാർ രാജിവയ്ക്കണം; ​ഗവർണറുടെ അന്ത്യശാസനം

ഒമ്പത് സർവകലാശാല വിസിമാരോട് രാജിവയ്ക്കാൻ ഗവർണർ ആരിഫ്മുഹമ്മദ് ഖാന്റെ അന്ത്യശാസനം. നാളെ ത്‌ന്നെ രാജിവയ്ക്കണമെ്ന്നാണ് ഗവർണർ അന്ത്യശാസനം നൽകിയിരിക്കുന്നത്. കേരള,എംജി,കാലിക്കറ്റ്,കണ്ണൂർ, കാലടി, മലയാളം, ഫിഷറീസ്, സാങ്കേതികം, കുസാറ്റ് എന്നീ ഒമ്പത് സർവകലാശാലകളുടെ വിസിമാരോട് രാജിവയ്ക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഗവർണറുടെ അന്ത്യശാസനം.യുജിസി ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് വിസി നിയമനങ്ങൾ എന്നാണ് ഗവർണറുടെ നിലപാട്.9ൽ അഞ്ച് വിസിമാർ പാനൽ ഇല്ലാതെ ഒറ്റപ്പേരിലുള്ള ശുപാർശയിൽ നിയമിതരായവരാണ്. അത്യസാധാരണ നടപടിയായാണ് ഗവർണറുടെ അന്ത്യശാസനം വിലയിരുത്തപ്പെടുന്നത്. ഭരണഘടനാ വിദഗ്ധരുമായി ആലോചിച്ചാണ്…

Read More