വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ട്; സർവലാശാലകൾ പാസിക്കിയ പ്രമേയങ്ങൾ റദ്ദാക്കും

വിസി നിയമന പ്രക്രിയയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ട്. സേര്‍ച്ച് കമ്മിറ്റിയുമായി മുന്നോട്ടുപോകാന്‍ ഗവര്‍ണര്‍ക്ക് സാഹചര്യം അനുകൂലമായി. സര്‍വകലാശാല നിയമനങ്ങള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചതോടെയാണ് വിസി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ടുകടക്കുന്നത്. രാജ്ഭവന് ലഭിച്ച നിയമോപദേശം അനുസരിച്ച് ഗവര്‍ണര്‍ തുടര്‍നടപടി സ്വീകരിക്കും. കേരള, സാങ്കേതിക, കാര്‍ഷിക സര്‍വകലാശാലകള്‍ പാസാക്കിയ പ്രമേയങ്ങള്‍ റദ്ദാക്കും. മൂന്നു സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചെന്ന് രാജ്ഭവന്‍ അറിയിച്ചു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നില്ല. സാങ്കേതി സര്‍വകലാശാല…

Read More

കണ്ണൂർ സർവകലാശാല വി.സി നിയമനം; സമ്മർദ്ദം വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് , സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടെ പുനർ നിയമന ആവശ്യം വന്നപ്പോൾ തന്നെ ഇത് ചട്ട വിരുദ്ധമെന്ന് പറഞ്ഞിരുന്നുവെന്നും എ ജിയുടെ നിയമോപദേശമുണ്ടെന്ന് സർക്കാർ അറിയിക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. ”പുനർനിയമന ഉത്തരവിൽ ഒപ്പ് വെച്ചത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്. ഉത്തരവിൽ ഒപ്പുവെക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സമ്മർദമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിസിൽ നിന്നുളളവര്‍ തന്നെ വന്നുകണ്ടു. ഉന്നത വിദ്യാഭ്യാസ…

Read More

കേരള വിസി നിയമനം; ക്വാറം തികയാതെ സെനറ്റ്, വിട്ടുനിന്ന് ഇടത് അംഗങ്ങൾ

കേരള സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട നിർണ്ണായക സെനറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ വിട്ടു നിന്നതോടെ യോഗത്തിൽ ക്വാറം തികഞ്ഞില്ല. യോഗം നിയമ വിരുദ്ധമാണെന്നാണ് എൽഡിഎഫ് അംഗങ്ങളുടെ നിലപാട്. ഇതോടെ നിർണ്ണായക സെനറ്റ് യോഗം ഫോറം തികയാതെ പിരിഞ്ഞു. വി.സി അടക്കം 13 അംഗങ്ങൾ മാത്രമാണ് യോഗത്തിനെതിയത്. 19 പേരാണ് ക്വാറം തികയാൻ വേണ്ടിയിരുന്നത്. ഭരണപക്ഷ അംഗങ്ങൾ പൂർണമായി വിട്ടുനിന്നു. പ്രതിപക്ഷ അംഗങ്ങൾ യോഗത്തിന് ശേഷം സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. അതേസമയം, സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിലും വിസിയെ…

Read More