വിസി നിയമനത്തിലെ യുജിസിയുടെ ഭേതഗതി ; നിയമസഭ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു

രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിലെ യുജിസി നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.ജി.സി കരട് ചട്ടങ്ങള്‍ പുതുക്കിയത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായി വി.സിമാരെ കണ്ടെത്തനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് യുജിസി ഭേദഗതി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു നടപടിയെയും ശക്തമായി എതിര്‍ക്കുന്നതിന്റെ ഭാഗമായി വി.സിമാരെ കണ്ടെത്താനുള്ള ബദല്‍…

Read More

കോളജിൽ സണ്ണി ലിയോണിയുടെ പ്രോഗ്രാം തടഞ്ഞ് വിസി; റജിസ്ട്രാർക്ക് നിർദേശം

കേരള സർവകലാശാല ക്യാംപസിലുള്ള യൂണിവേഴ്‌സിറ്റി എൻജിനീയറിങ് കോളജിൽ നടി സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്തുന്നത് വൈസ് ചാൻസിലർ തടഞ്ഞു. വിസി ഡോ. മോഹൻ കുന്നുമ്മൽ ഇത് സംബന്ധിച്ച നിർദ്ദേശം റജിസ്ട്രാർക്ക് നൽകി. ജൂലൈ 5നാണ് സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ കോളജ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. പരിപാടിക്ക് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലും കഴിഞ്ഞവർഷം കുസാറ്റിലും വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളിൽപ്പെട്ട് വിദ്യാർഥികൾ മരിച്ചിരുന്നു. ഇതോടെ പുറമേ നിന്നുള്ള ഡിജെ…

Read More

വിസിമാരുടെ നിയമനത്തെ പറ്റിയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശം; നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് വിസിമാർ

വി.സിമാരുടെ നിയമനത്തെ പറ്റിയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സർവകലാശാലാ വി.സിമാർ രംഗത്ത്. രാഹുലിനെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് 11 വി.സിമാർ തുറന്ന കത്തെഴുതി. രാജ്യത്തെ വി.സിമാരുടെയും അക്കാദമിഷ്യൻമാരുടെയും നിയമനം കൃത്യമല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നതെന്ന് വി.സിമാർ പറഞ്ഞു. രാജ്യത്തെ വിവിധ സർവകലാശാലകളിൽ വി.സിമാരെ നിയമിക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും വിമർശനമുന്നയിക്കാറുണ്ട്. രാജ്യത്തെ പ്രമുഖ സർവകലാശാലകൾ സംഘ്പരിവാർവൽക്കരിക്കാനുള്ള നീക്കങ്ങളും നടക്കന്നതായി പ്രതിപക്ഷം…

Read More

സിദ്ധാർത്ഥന്റെ മാതാപിതാക്കളെ സന്ദർശിച്ച് പൂക്കോട് വെറ്ററിനറി കോളജിലെ പുതിയ വിസി ഡോ.കെ.എസ് അനിൽ

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലറായി ചുമതലയേറ്റ ഡോ. കെഎസ് അനില്‍ സിദ്ധാര്‍ത്ഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. സിദ്ധാര്‍ത്ഥന്‍റെ നെടുമാങ്ങാട്ടുള്ള വീട്ടിലാണ് വിസി എത്തിയത്. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛനും അമ്മയ്ക്കും പറയാനുള്ളത് കേട്ടുവെന്നും കെഎസ് അനില്‍ പറഞ്ഞു. അന്വേഷണ കമ്മീഷനെ നിയമിച്ചതിനാൽ കുടുതൽ കാര്യങ്ങൾ പറയുന്നില്ല. കമ്മീഷന്‍റെ പ്രവർത്തനങ്ങൾക്കാവശ്യമായ ധന സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. റാഗിങ് പോലുള്ള…

Read More

‘വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കണം’; വിസിക്ക് നിർദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർത്ഥൻ മരിച്ച കേസിൽ കോളജ് പുറത്താക്കിയ 33 വിദ്യാർഥികളെ വൈസ് ചാൻസലർ തിരിച്ചെടുത്ത നടപടി റദ്ദാക്കാൻ ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചു. വൈസ് ചാൻസിലർ ഡോ. പി.സി ശശീന്ദ്രനാണ് ഗവർണർ നിർദ്ദേശം നൽകിയത്. വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചതിൽ റിപ്പോർട്ടും ഗവർണർ ആവശ്യപ്പെട്ടു. സിദ്ധാർഥന്റെ മരണത്തിൽ കോളജ് പുറത്താക്കിയ 33 വിദ്യാർഥികളെയാണ് വൈസ് ചാൻസലർ തിരിച്ചെടുത്തത്. ക്രൂര മർദനത്തിലും ആൾക്കൂട്ട വിചാരണയിലും കോളജ് അധികൃതർ വിദ്യാർഥികൾക്ക് എതിരെയെടുത്ത…

Read More

കാലടി സംസ്കൃത സർവകലാശാല വിസിയായി ഡോ.കെ കെ ഗീതാകുമാരി ചുമതലയേറ്റു

കാലടി സംസ്കൃത സർവകലാശാല പുതിയ വിസിയായി ഡോ. കെ കെ ​ഗീതാകുമാരി ചുമതലയേറ്റെടുത്തു. രാവിലെ 11.30മണിക്ക് സർവ്വകലാശാല ഓഫീസിലെത്തിയ ഗീതാകുമാരിയെ അഡ്മിനിസ്ട്രേഷൻ ഓഫീസിലെ ജീവനക്കാർ ചേർന്ന് സ്വീകരിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ സംസ്കൃത വിഭാഗത്തിൽ പ്രൊഫസറും ഡീനുമായിരുന്നു ഗീതാകുമാരി. നിലവിലെ വിസിയായിരുന്ന ഡോ. എം വി നാരായണനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ വി സി യായി ഗീതാകുമാരി ചുമതലയേറ്റെടുത്തത്. യുജിസി യോഗ്യത ഇല്ലാത്തതിന്‍റെ പേരിലാണ്‌ കാലിക്കറ്റ്, സംസ്‌കൃത…

Read More

സിദ്ധാർത്ഥിന്റെ മരണം; അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വിസി

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അധികൃതരുടെ വീഴ്ച പരിശോധിക്കാൻ സർവകലാശാല നാലംഗ സമിതിയെ നിയോഗിച്ചു. ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവരുടെ വീഴചയാണ് വൈസ് ചാൻസിലർ നിയോഗിച്ച സമിതി പരിശോധിക്കുക. അതിനിടെ, കോളജിനു മുന്നിൽ കഴിഞ്ഞ ദിവസം നടന്ന മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സമരക്കാർക്കെതിരെ പൊലീസ്‌ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസടുത്തു. കോളജ് ഡീൻ എം.കെ നാരായണനെയും അസിസ്റ്റൻറ് വാർഡൻ ആർ. കാന്തനാഥനെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ച…

Read More

സിസ തോമസിനെതിരായ സർക്കാർ ഹർജി തള്ളി സുപ്രീം കോടതി

കേരള സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ (വിസി) നിയമനത്തിൽ സംസ്ഥാന സർക്കാരിനു തിരിച്ചടി. മുൻ വിസി ഡോ.സിസ തോമസിന് എതിരായ സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നു കോടതി അഭിപ്രായപ്പെട്ടു. കേസില്‍ വിശദമായ വാദം പോലും കേള്‍ക്കാതെയാണ് സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയത്. സിസ തോമസിനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധു ആക്കിയതിനെ തുടർന്നാണു യൂണിവേഴ്സിറ്റി–യുജിസി…

Read More

ഇൻതിഫാദക്ക് വിലക്ക്: കേരള സർവ്വകലാശാല കലോത്സവത്തിൻറെ പേര് മാറ്റാൻ നിര്‍ദ്ദേശം

കേരള സർവ്വകലാശാല യുവജനോത്സവത്തിൻറെ പേര് ഇൻതിഫാദ എന്നത് മാറ്റാൻ നിർദേശം. പോസ്റ്റർ, സോഷ്യൽ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് സര്‍വകലാശാല വിസി ഉത്തരവിട്ടു. എസ്എഫ്ഐ നയിക്കുന്ന കേരള സർവകലാശാല യൂണിയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി പേര് മാറ്റാൻ നിര്‍ദ്ദേശം നൽകിയത്. ഇൻതിഫാദ എന്ന പേര് സമുദായ ഐക്യം തകർക്കുമെന്ന് കാണിച്ച് പരാതി ഉയർന്നിരുന്നു. ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് വിസിയുടെ നടപടി.

Read More

സിദ്ധാർഥന്റെ മരണം: വി.സിയെ സസ്പെൻഡ് ചെയ്തതിനോട് യോജിക്കാനാകില്ലെന്ന് ചിഞ്ചുറാണി

വയനാട് വെറ്ററിനറി സര്‍വകലാശാല വി.സിയെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ ഗവർണർക്കെതിരെ മന്ത്രി ജി. ചിഞ്ചുറാണി. വി.സിയെ സസ്പെൻഡ് ചെയ്ത നടപടിയുമായി യോജിക്കാനാകില്ലെന്നും ചിഞ്ചുറാണി പ്രതികരിച്ചു. ഗവർണറുടെ നടപടി സർക്കാരുമായി ആലോചിക്കാതെയായിരുന്നു. വി.സിയെ സസ്പെൻഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ചെയ്യേണ്ട നടപടികൾ സർവകലാശാല എടുത്ത് കഴിഞ്ഞു. പരാതി കിട്ടിയ 31 പേരിൽ 19 പേർക്കെതിരെയും നടപടിയെടുത്തു. ഗവർണറുടെ നടപടി വകുപ്പ് തല അന്വേഷണം തുടരുന്നതിനിടെയാണ് ഉണ്ടായത്. ഡീനെ മാറ്റാനുള്ള നിർദേശം നേരത്തെ നൽകി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. മരിച്ചതിനുശേഷം…

Read More