
വാഴ നാളെ തീയറ്ററുകളില്‍; ട്രെയ്‌ലര്‍ പുറത്ത്
‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘വാഴ ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’ നാളെ തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നര്‍മ്മ രംഗങ്ങളിലൂടെ കടന്ന് പോകുന്ന ട്രെയ്‌ലര്‍ യുവാക്കളെയും കുടുംബ പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ്. വാഴയിലെ വാഴ ആന്തവും, അതിമനോഹരം.. എന്ന ഗാനവും നേരത്തെ പുറത്തുവന്നിരുന്നു. മറ്റ് ഗാനങ്ങള്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. പാര്‍വതിഷ് പ്രദീപ്, നൊമാഡിക് വോയിസ്, ഇലക്ട്രോണിക് കിളി,…