ഭാര്യയ്ക്കു പാമ്പുകളെ ഇഷ്ടമല്ലായിരുന്നു; ഒരുപാടു പ്രശ്‌നങ്ങളുണ്ടായി, പിന്നീട് ഞങ്ങള്‍ പിരിഞ്ഞു: വാവ സുരേഷ്

വാവ സുരേഷിനെ അറിയാത്ത മലയാളികളില്ല. ഉഗ്രവിഷമുളള പാമ്പുകളെ ഒരു ഭയവുമില്ലാതെ നിമിഷനേരം കൊണ്ടു വരുതിയിലാക്കുന്ന വാവ സുരേഷ് എല്ലാവര്‍ക്കും അദ്ഭുതമാണ്. സര്‍പ്പസംരക്ഷണത്തിനുവേണ്ടി കുടുംബജീവിതം വരെ വേണ്ടെന്നുവച്ച വ്യക്തിയാണ് വാവ സുരേഷ്. തന്റെ കുടുംബജീവിതത്തെക്കുറിച്ച് വാവ പറഞ്ഞത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. നിങ്ങള്‍ക്കുവേണ്ടി ഞാനെന്റെ ജീവന്‍ പോലും പണയപ്പെടുത്തിയാണു പാമ്പിനെ പിടിക്കുന്നത്. മാത്രമല്ല സമൂഹത്തിനുവേണ്ടി ദാമ്പത്യജീവിതം പോലും വേണ്ടെന്നു വച്ചവനാണ്. വിവാഹം കഴിഞ്ഞ് ആറുമാസമേ ഭാര്യയുമായി ഒന്നിച്ചു കഴിഞ്ഞുളളൂ. അവള്‍ക്ക് ഞാന്‍ പാമ്പിനെ പിടിക്കുന്നതിനോട് എതിര്‍പ്പായിരുന്നു. പക്ഷേ, ഞാനത് ഉപേക്ഷിക്കാന്‍ തയാറായില്ല….

Read More

അഭിനയ രംഗത്തേക്ക് വാവ സുരേഷ്; “കാളാമുണ്ടൻ” തുടക്കമായി

വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാ ധരൻ ‘ഗ്രാനി’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ‘കാളാമുണ്ടൻ’ വൈലോപ്പിള്ളി സംസ്കൃത ഭവനിൽ പൂജ ചടങ്ങുകളോടെ തുടക്കമായി. പ്രദീപ് പണിക്കർ രചന നിർവഹിക്കുന്നു. ഗാനരചന സംവിധായകൻ കലാധരൻ. ഗാനങ്ങൾ സംഗീതം നൽകുന്നത് എം ജയചന്ദ്രൻ. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ കെ നന്ദകുമാർ നിർമാണം. പ്രശസ്ത ഗാന രചയിതാവായ കെ ജയകുമാർ ഐ എ എസ്, കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. കെ ജയകുമാർ ഐ…

Read More

സ്‌കൂളിൽ നിന്നു മടങ്ങുമ്പോഴാണ് ആദ്യമായി മൂർഖനെ പിടിക്കുന്നത്, അന്ന് വെറും 12 വയസ് മാത്രം; വാവ സുരേഷ്

ഓർമയിലെ ബാല്യം അത്ര സുഖകരമായിരുന്നില്ലെന്ന് വാവ സുരേഷ്. ദാരിദ്ര്യവും കഷ്ടപ്പാടും ശരിക്കും അനുഭവിച്ചാണ് വളർന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ നാലുമക്കളിൽ മൂന്നാമനായിരുന്നു ഞാൻ. ആർമി ഓഫിസറായി രാജ്യത്തിനുവേണ്ടി ജീവിക്കണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. സാഹചര്യം മോശമായതിനാൽ ഏഴാം ക്ലാസ് മുതൽ പഠനത്തോടൊപ്പം കൂലിപ്പണിക്കു പോയി തുടങ്ങി. സ്‌കൂളിൽ പോകും വഴി പാടവരമ്പത്തും പറമ്പിലുമൊക്കെ പാമ്പുകളെ കണ്ടിട്ടുണ്ട്. എല്ലാവരും പാമ്പിനെ പേടിയോടെ നോക്കി കണ്ടപ്പോൾ എനിക്ക് അതിനോട് എന്തോ ഒരു കൗതുകം തോന്നി. ഒരിക്കൽ സ്‌കൂളിൽ പോയി മടങ്ങും വഴിയാണ് ആദ്യമായി…

Read More

ഞാന്‍ ഉപയോഗിച്ച ഗ്ലാസ് അറപ്പാണങ്കില്‍ അവര്‍ക്കതു പിന്നീടു കളയാമായിരുന്നു: വാവ സുരേഷ്

ഒരിക്കല്‍ നെയ്യാറ്റിന്‍കരയ്ക്ക് അടുത്തുളള അധ്യാപക ദമ്പതികളുടെ വീടിന്റെ മച്ചില്‍ പാമ്പു കയറി. വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഞാനവിടെ ചെന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആ മൂര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ സാധിച്ചത്. ക്ഷീണിച്ചപ്പോള്‍ കുടിക്കാന്‍ ഒരു ഗ്ലാസ് വെളളം ചോദിച്ചു. എനിക്കവര്‍ വെളളം തന്നു. കുടിച്ചതിനുശേഷം ഗ്ലാസ് തിരികെ കൊടുത്തു. എന്റെ കണ്‍മുന്നില്‍ വച്ച് അവര്‍ ആ ഗ്ലാസ് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞാന്‍ ഉപയോഗിച്ച ഗ്ലാസ് അറപ്പാണങ്കില്‍ ഞാന്‍ പോയതിനുശേഷം അവര്‍ക്കതു കളയാമായിരുന്നു. പക്ഷേ, അത് എന്റെ മുമ്പില്‍…

Read More

വാവാ സുരേഷിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

വാഹാനപകടത്തിൽ വാവാ സുരേഷിന് പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം കിളിമാനൂരിന് അടുത്ത് തട്ടത്ത് മലയിൽ വച്ചായിരുന്നു അപകടം. വാവാ സുരേഷിന് മുന്നിൽ പോയ മറ്റൊരു കാര്‍ നിയന്ത്രണം തെറ്റി റോ‍ഡരികിലെ ഭിത്തിയിൽ ഇടിക്കുകയും പിന്നിൽ വാവാ സഞ്ചരിച്ചിരുന്ന ടാക്സി കാറിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.  അപകടത്തിൽ ദിശ മാറി സഞ്ചരിച്ച വാവാ സുരേഷിൻ്റെ കാറിലേക്ക് എതിര്‍ ദിശയിൽ നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ബസിനടിയിലേക്ക് ഇടിച്ചു കയറിയാണ് കാര്‍ നിന്നത്. ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന്…

Read More