ഇതാണ് സ്വർഗം…വട്ടവടയിലേക്കു വരൂ…

ഹരിതസാന്ദ്രമായ മലഞ്ചെരിവുകളും താഴ്വാരങ്ങളും കാലാവസ്ഥയുമാണ് ഇടുക്കിയുടെ സൗന്ദര്യം. വിദേശ-ആഭ്യന്തര സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൂന്നാറിനോടു ചേർന്നുള്ള വട്ടവട പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂപ്രദേശമാണ്. പച്ചക്കറിയും പഴങ്ങളും ഈ ഗ്രാമത്തിൽ ധാരാളമായി കൃഷി ചെയ്യുന്നു. മൂന്നാറിൽനിന്ന് 44 കിലോമീറ്റർ ദൂരെ തമിഴ്‌നാടിനോടു ചേർന്നുകിടക്കുന്ന അതിർത്തിഗ്രാമം സഞ്ചാരികളുടെ പറുദീസയാണ്. സമുദ്രനിരപ്പിൽനിന്ന് 6,000 അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമെന്ന പ്രത്യേകതയും വട്ടവടയ്ക്കുണ്ട്. വർണങ്ങൾ വാരിവിതറിയപോലെ കാടിനോടിടചേർന്ന കൃഷിയിടങ്ങൾ ദൂരക്കാഴ്ചയിൽ മനോഹരമായ പെയിൻറിംഗുകൾ പോലെ തോന്നും. യൂക്കാലിപ്റ്റസ്,…

Read More

ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനെ എതിര്‍ത്ത ഹൈക്കോടതി നിലപാടിന് പിന്നാലെ ഇടുക്കി സിങ്കുകണ്ടത്ത് നാട്ടുകാരുടെ പ്രതിഷേധം. അരിക്കൊമ്പനെ പിടികൂടണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കൂടാതെ ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More