
സുരക്ഷാ തയ്യാറെടുപ്പ് വിലയിരുത്തി ഖത്തറിൽ വതൻ അഭ്യാസ പ്രകടനം
വിവിധ മേഖലകളിലെ സുരക്ഷാ തയ്യാറെടുപ്പുകള്‍ വിലയിരുത്തി ഖത്തറില്‍ വതന്‍ അഭ്യാസം പ്രകടനം. സൈനിക, സിവിൽ ഏജൻസികൾ ഉൾപ്പെടെ 30ഓളം ഏജന്‍സികള്‍ ചേർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. സൈനിക, സിവിൽ ഏജൻസികൾ ഉൾപ്പെടെ 30ഓളം സർക്കാർ, അർധസർക്കാർ, സ്വകാര്യ വിഭാഗങ്ങളാണ് തിങ്കളാഴ്ച തുടങ്ങിയ വതന്‍ അഭ്യാസത്തിന്റെ ഭാഗമാകുന്നത്. സാധാരണവും അസാധാരണവുമായ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാനും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നടത്തുന്ന ‘വതൻ’ അഭ്യാസ പ്രകടനം. വമ്പൻ സമ്മേളനങ്ങൾ, മേളകൾ,…