
ടൂറിസ്റ്റുകൾക്ക് വാറ്റ് റീഫണ്ടിന് ആപുമായി യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി
യു.എ.ഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് മൂല്യവർധിത നികുതി റീഫണ്ട് ചെയ്യാൻ പുതിയ ഡിജിറ്റൽ ആപ്ലിക്കേഷൻ അവതരിപ്പിച്ച് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്. ടി.എ). ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന സാങ്കേതി ക വിദ്യ പ്രദർശനമായ ജൈടെക്സിലാണ് പുതിയ ആപ്പ് പരിചയപ്പെടുത്തിയത്. സന്ദർശനത്തിനിടെ രാജ്യത്തെ വിവിധ ഷോപ്പുകളിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ പ്രിൻറഡ് ബില്ലുകൾ കൈയിൽ കരുതേണ്ടതില്ലെന്നതാണ് ഇതിൻറെ ഏറ്റവും വലിയ സവിശേഷത. എ ഫ്.ടി.എയുടെ സേവനദാതാക്കളായ പ്ലാനറ്റ് വഴി സന്ദർശകർക്ക് പുതിയ ആപ് ഡൗൺലോഡ് ചെയ്യാം. രാജ്യത്തെ…