മുൻ കാമുകിയുടെ സ്വകാര്യ വീഡിയോ പ്രചരിക്കുമെന്ന് ഭീഷണി; കന്നഡ നടനെതിരേ കേസ്

മലയാള സിനിമയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് കന്നഡയിലും സിനിമാതാരത്തിനെതിരേ പീഡന പരാതി. മുൻ കാമുകിയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കന്നഡ നടൻ വരുൺ ആരാധ്യക്കെതിരെ പോലീസ് കേസ്. സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ വർഷ കാവേരിയാണ് പരാതിക്കാരി. കാമുകനായിരുന്ന വരുൺ തന്നെ വഞ്ചിച്ചത് പിടികൂടിയപ്പോഴാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് വർഷ നൽകിയ പരാതിയിൽ പറയുന്നു. വരുണും വർഷയും 2019 മുതൽ പ്രണയത്തിലായിരുന്നു. 2023 ലാണ് വരുണിന്റെയും മറ്റൊരു യുവതിയുടെയും സ്വകാര്യചിത്രങ്ങൾ വർഷ കാണാനിടയാകുന്നത്. ഇതോടെ…

Read More