ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വരുൺ ആരോൺ

ഈ വർഷത്തെ രഞ്ജി ട്രോഫിയോടെ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ച് വരുൺ ആരോൺ. ജാർഖണ്ഡ് താരമായ ആരോൺ ഇപ്പോൾ രാജസ്ഥാനെതിരെ രഞ്ജി മത്സരം കളിക്കുകയാണ്. സീസണിൽ ക്വാർട്ടർ പ്രതീക്ഷകൾ അവസാനിച്ച ജാർഖണ്ഡിന്റെ അവസാന രഞ്ജി മത്സരമാണിത്. ഈ മത്സരം അവസാനിക്കുന്നതോടെ ആരോണിന്റെ കരിയറിനും അവസാനമാകും. 34 കാരനായ ആരോൺ 2011ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയിരുന്നു. 2015 വരെ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും ഇക്കാലയളവിൽ ഒമ്പത് ടെസ്റ്റിലും ഒമ്പത് ഏകദിനങ്ങളിലും മാത്രമാണ് ആരോണിന് കളിക്കാൻ കഴിഞ്ഞത്. മണിക്കൂറിൽ…

Read More