പുതുവർഷം ആഘോഷിക്കാൻ വർക്കലയിൽ എത്തിയ യുവതികൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

പുതുവർഷം ആഘോഷിക്കാനെത്തിയ യുവതികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ഇരവിപുരം സ്വദേശി അഖിലിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന 3 യുവതികൾ ഇവരുടെ സുഹൃത്തുക്കളോടൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ ഡിസംബർ 31 ന് വർക്കലയിൽ എത്തുന്നത്. ഓൺലൈനായി ബുക്ക് ചെയ്ത ഡോർമിറ്ററിയിൽ എത്തിയ ശേഷം ആഘോഷങ്ങളുടെ ഭാഗമായി ഇവർ 6 പേരും മദ്യപിച്ചു. തിരികെ ഡോർമിറ്ററിയിൽ എത്തിയ ഇവർ മയങ്ങിയ സമയത്താണ് അതിക്രമം നടന്നത്. ഡോർമിറ്ററിയുടെ…

Read More

വർക്കലയിൽ നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റിൽ

വർക്കലയിൽ നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റിൽ. പാളയംകുന്ന് സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്. സഹോദരിമാരായ പിഞ്ചുകുട്ടികളെ അവരുടെ വീട്ടിലെത്തിയാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്. കുട്ടികളുടെ മരിച്ചുപോയ മുത്തച്ഛന്‍റെ പരിചയക്കാരനായ വാസുദേവൻ ഇടയ്ക്കിടെ വീട്ടിൽ എത്തുമായിരുന്നു. മൂത്ത കുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. സ്കൂളിൽ വിഷാദത്തിലിരുന്ന കുട്ടിയോട് അധ്യാപിക സംസാരിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരെത്തി നടത്തിയ കൗൺസലിംഗിലാണ് ഇളയ കുട്ടിയും പീഡനക്കാര്യങ്ങൾ…

Read More

കേരളത്തിലെ ബീച്ച് ടൂറിസം ഏത് വിധേനയും നടപ്പാക്കും, മന്ത്രി പി എ മുഹമ്മദ് റിയാസ്; വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സന്ദർശകർക്കായി തുറന്ന് നൽകി

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെ ബീച്ച് ടൂറിസം ഏതു വിധേനയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ലോബിയല്ല, എന്ത് വന്നാലും കേരളത്തിൽ ബീച്ച് ടൂറിസം നടപ്പിലാക്കും. വർക്കല ടൂറിസത്തിന് വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ കടലോര ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിക്കും. കേരളത്തെ ബീച്…

Read More

വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഇന്നു മുതൽ സഞ്ചാരികൾക്ക് തുറന്ന് നൽകും

തിരുവനന്തപുരം വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്നുമുതൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കും. ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെയും ബീച്ചിലെ ജല കായിക പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.വി ജോയ് എംഎല്‍എ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണിത്.മന്ത്രി തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദര്‍ശകര്‍ക്ക്…

Read More

ചിക്കൻ കറി കുറഞ്ഞുപോയി; വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു

വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചിക്കൻ കറി കൊടുത്തത് കുറഞ്ഞുപോയെന്നാരോപിച്ചായിരുന്നു വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് നൽകിയ ചിക്കൻ കറി കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ ആക്രമിക്കുകയായിരുന്നു. വർക്കല രഘുനാഥപുരം സ്വദേശിയായ 46 വയസുള്ള നൗഷാദിനാണ് ആക്രമണത്തിൽ തലയ്ക്ക് വെട്ടുകൊണ്ടത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടി. വർക്കല താന്നിമൂട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം അക്രമികളുടെ ഇരുചക്ര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ പ്രതികൾക്ക്…

Read More

വർക്കലയിൽ മധ്യവയസ്കനെ ആക്രമിച്ച് മാലകവർന്ന പ്രതികൾ പിടിയിൽ

വർക്കലയിൽ മധ്യവയസ്‌കനെ ആക്രമിച്ച് സ്വർണ മാല കവർന്ന യുവാക്കൾ പിടിയിലായി. വർക്കല ചിലക്കൂർ തൊട്ടിപ്പാലം ഫർസാന മൻസിലിൽ സബീർ (39), ചിലക്കൂർ എൽ പി എസിന് സമീപം സബ്ന മൻസിലിൽ സബീൽ (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ വർക്കല മൈതാനത്തെ സ്വകാര്യ ബാറിന് സമീപത്താണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കണ്ണമ്പ ജനതമുക്ക് സ്വദേശിയായ അജിമോനെയാണ് പ്രതികൾ ആക്രമിച്ചത്. നിലത്തുവീണ ഇയാളുടെ കഴുത്തിൽ കിടന്ന 90,000 രൂപ വിലവരുന്ന സ്വർണ മാല…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ചാൻസിലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ സംസ്ഥാനത്തിന് മാത്രമായി നിയമനിർമാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവർണർ പറഞ്ഞു. ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ വേഗത്തിൽ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ……………………………………. ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ…

Read More

വർക്കല കൊലപാതകത്തിൽ പ്രതി ഗോപുവിൻറെ അറസ്റ്റ് രേഖപ്പെടുത്തി

വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി ഗോപുവിൻറെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയത്തിൽ നിന്നും സംഗീത പിന്മാറിയതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 1.30 ഓടെയാണ് സംഗീത ക്രൂരമായി കൊല്ലപ്പെട്ടത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ മറ്റൊരു നമ്പറിൽ ചാറ്റ് ചെയ്ത് രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കിയാണ് സുഹൃത്തായ ഗോപു ആക്രമിച്ചത്. ഹെൽമെറ്റ് ധരിച്ചാണ് ഗോപു സംഗീതയെ കാണാനെത്തിയത്. എന്നാൽ സംസാരത്തിനിടെ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ കയ്യിൽ…

Read More