
കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് അറിയാമായിരുന്നു, വാരിസിൽ അഭിനയിക്കാൻ കാരണം വിജയ്; രശ്മിക മന്ദാന
വിജയ് നായകനായെത്തിയ ‘വാരിസ്’ സൂപ്പർഹിറ്റിലേയ്ക്ക് കുതിക്കുകയാണ്. ആഗോളതലത്തിൽ 200 കോടിയിലധികം കളക്ഷൻ നേടിക്കൊണ്ട് ചിത്രം മുന്നേറുകയാണ്. രശ്മിക മന്ദാനയാണ് വാരിസിലെ നായിക. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തിനിടെ രശ്മിക മന്ദാന പങ്കുവെച്ച അഭിപ്രായം ശ്രദ്ധ നേടുകയാണ്. തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വാരിസിൽ അഭിനയിക്കാൻ തയ്യാറായത് എന്നാണ് താരം വെളിപ്പെടുത്തിയത്. രണ്ടു ഗാനങ്ങളല്ലാതെ വേറൊന്നും ചെയ്യാനില്ലെന്ന് വിജയ് സാറിനോട് പറയാറുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. ഏറെ നാളായി ആരാധിക്കുന്ന ഒരാളാണ് വിജയ്. വിജയ് സാറിനൊപ്പം…