
അന്ന് ഡാന്‍സ് ചെയ്യുമ്പോഴും പരുക്ക് പറ്റിയിട്ടുണ്ട്, വേദന കൊണ്ട് പുളയുമ്പോഴും അവരതില്‍ തമാശ കണ്ടെത്തി; വാണി വിശ്വനാഥ്
മലയാള സിനിമയുടെ ആക്ഷന്‍ ക്വീന്‍ ആണ് നടി വാണി വിശ്വനാഥ്. പൊലീസ് വേഷങ്ങളിലും വാണി വിശ്വനാഥ് കയ്യടി നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ തെലുങ്ക് അടക്കമുളള ഭാഷകളില്‍ സൂപ്പര്‍ താരനായികയായി നിറഞ്ഞു നിന്നിരുന്നു വാണി വിശ്വനാഥ്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു വാണി വിശ്വനാഥ്. വര്‍ഷങ്ങളുടെ നീണ്ട ഇടവേള അവസാനിപ്പിച്ച് ഇപ്പോഴിതാ വാണി വിശ്വനാഥ് മടങ്ങിയെത്തിയിരിക്കുകയാണ്. ഒരു അന്വേഷണത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് വാണിയുടെ തിരിച്ചുവരവ്. ആക്ഷന്‍ രംഗങ്ങള്‍ മികവോടെ ചെയ്യാനുള്ള വാണിയുടെ കഴിവ് പ്രശസ്തമാണ്….