
വണ്ടിപ്പെരിയാർ പോക്സോ കേസ്; വീഴ്ചയുണ്ടെങ്കിൽ നടപടി വേണം:എംവി ഗോവിന്ദൻ
വണ്ടിപ്പെരിയാറിൽ വീഴ്ചയുണ്ടെങ്കിൽ നടപടി വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അതേസമയം ഗവർണറുടെ ശ്രമം സംഘപരിവാർ ഗുഡ് ലിസ്റ്റിലേക്ക് കടന്ന് വരാനുള്ളതാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ മാനസിക നില ജനം മനസിലാക്കും. ഗവർണർക്ക് ചേർന്ന പ്രവർത്തിയാണോ എന്ന് സ്വയം വിലയിരുത്തണം. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ ആര് നടത്തുന്നു എന്ന് ജനങ്ങൾക്ക് അറിയാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. . വിസിമാരുടേയും സെനറ്റ് അംഗങ്ങളുടേയും കാര്യത്തിലെടുത്ത നിലപാട് കൃത്യമായ രാഷ്ട്രീയ ഇടപെടലാണ്. ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളോട് ഗവർണർ പ്രതികരിച്ച രീതി…