
വണ്ടിപ്പെരിയാർ പോക്സോ കേസ്: ‘സർക്കാരിനോ പാർട്ടിക്കോ ഒന്നും ഒളിച്ചു വയ്ക്കാനില്ല’, എം വി ഗോവിന്ദൻ
വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പൊലീസിനെതിരെ വിമർശനമുണ്ടെങ്കിൽ പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാം കുറ്റമറ്റതെന്ന അഭിപ്രായം സിപിഐഎമ്മിനില്ല. സർക്കാരിനോ പാർട്ടിക്കോ ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ശബരിമല വിഷയത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. ശബരിമലയിലേക്ക് ഇതുവരെയില്ലാത്ത മട്ടിൽ ആളുകൾ വരുന്നുണ്ട്. എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ വേഗത്തിൽ പരിഹരിക്കുന്നുണ്ട്. വിമർശനമുണ്ടെങ്കിൽ പരിശോധിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. വിഷയം രാഷ്ട്രീയ ആയുധമാക്കാൻ…